‘ഒരു അച്ഛന്റെ സന്തോഷം’: മകൾക്ക് പിന്തുണയുമായി അൻവർ സാദത്ത് എംഎൽഎ കലോത്സവ വേദിയിൽ A Father's Pride: Anwar Sadath Supports Daughter Safa Fatima at Kalolsavam
Mail This Article
×
മകളുടെ മത്സരം കാണാൻ കലോത്സവ വേദിയില്‍ നിറസാന്നിദ്ധ്യമായി എംഎൽഎ അൻവർ സാദത്ത്. മകൾ വേദിയിൽ നിന്ന് പാട്ട് പാടുന്നതിനിടെ എംഎൽഎ എത്തിയതും പാട്ടിന്റെ വിഡിയോ പകർത്തിയതിന്റെയും ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ആലുവ ഉപജില്ല കലോത്സവത്തിലാണ് എംഎല്‍എ അൻവർ സാദത്ത് എത്തിയത്.
മകൾ സഫാ ഫാത്തിമ ആലുവ വിദ്യാധിരാജ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ദേശഭക്തിഗാനത്തിലാണ് സഫാ മത്സരിച്ചത്. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ച ശേഷമാണ് എംഎൽഎ സെന്റ്. ജോൺസ് സ്കൂൾ വിട്ടുപോയത്. ‘ഒരു അച്ഛന്റെ സന്തോഷം’ എന്നാണ് ആളുകൾ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
English Summary: