‘ഇക്കാക്കയുടെ പ്രധാന ശത്രു’: അന്ന് ചിരിയോടെ പരിചയപ്പെടുത്തിയ ആമിന: സഹപാഠിയെ ഓർത്ത് കുറിപ്പ് Amina's Death: A Loss for Family and Friends
Mail This Article
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി ആമിനയുടെ വിയോഗം ഉറ്റവർക്കും ഉടയവർക്കും വേദനയാകുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആമിനയുടെ അന്ത്യം.
സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി നിലകൊണ്ട ആമിനയെക്കുറിച്ച് വേദനയോടെ പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയയിലെ സഹൃദയർ. ബ്രണ്ണൻ കോളജിലെ തന്റെ സഹപാഠിയായിരുന്ന ആമിനയെക്കുറിച്ച് വേദനയോടെ ഓർമക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മാധ്യമപ്രവർത്തകനായ ധനിത്ത് ലാൽ എസ് നമ്പ്യാർ. വർഷങ്ങൾക്കു മുൻപ് തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ചുകണ്ട ആമിനയെക്കുറിച്ചുള്ള ഓർമ അക്ഷരാർഥത്തിൽ കണ്ണുനനയിക്കുന്നതാണ്. ഫെയ്സ്ബുക്കിലൂടെയാണ് ധനിത്ത് ഓർമക്കുറിപ്പ് പങ്കുവച്ചത്.
ധനിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:
ആമിന ബ്രണ്ണനിലെ സഹപാഠിയായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു വർഷത്തോളം ഞങ്ങൾ ഒന്നിച്ച് പഠിച്ചു. ആമിനയുടെ കല്യാണം കഴിഞ്ഞു.അതോടെ ബ്രണ്ണനിലെ പഠിപ്പും അവൾ നിർത്തി.... പിന്നെ കുറേ കാലം നേരിൽ കണ്ടിട്ടില്ല. പിന്നെ വർഷങ്ങൾക്ക് ശേഷം തലശ്ശേരി റയിൽവേ സ്റ്റേഷനിൽ വെച്ച് ഒരിക്കൽ കണ്ടു.ഇക്കാക്കയുടെ പ്രധാന ശത്രു എന്ന് ചിരിച്ച് കൊണ്ട് പറഞ്ഞാണ് കൂടെ ഉണ്ടായിരിക്കുന്നവർക്ക് പരിചയപ്പെടുത്തി കൊടുത്തത്... ഇക്കാക്ക വേറെ പാർട്ടി ആണെങ്കിലും ഞാൻ ഉൾപ്പടെയുള്ള കെ എസ് യു ക്കാരോട് ആമിന വലിയ സൗഹൃദത്തിലായിരുന്നു.... മരണ വാർത്തയറിഞ്ഞ് ഞെട്ടി പോയി.. കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നു..ഒപ്പം പ്രിയ സഹപാഠിക്ക് പ്രണാമം...