ഇന്‍സ്റ്റയിലെ സൂപ്പര്‍താരം, ഒരു കൊളാബിന് ലക്ഷങ്ങള്‍ പ്രതിഫലം, വ്ലോഗിലൂടെ ഉപദേശവും കളിയാക്കലും, അവസാനം ഷാലു കിങ് എന്ന വ്ലോഗര്‍ മുഹമ്മദ് സാലി പിടിയിലായത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍. വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് വ്ലോഗർ അറസ്റ്റിലായത്.
ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ ക്രിയേറ്റ് ചെയ്തു വരുകയായിരുന്നു.
2016 ൽ ഇയാൾ ആദ്യ വിവാഹം കഴിച്ചിരുന്നു. ഇതിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു പരിചയം. പിന്നീട് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലിനെയാണ് വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വച്ച് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.