കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകന്‍ റമീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആത്മഹത്യ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് നടപടി. റമീസിന്റെ വീട്ടുകാരെയും പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം റമീസില്‍ നിന്നും കുടുംബത്തില്‍ നിന്നും ക്രൂരപീഡനമാണ് കുട്ടി ഏറ്റുവാങ്ങിയത്. ആലുവയില്‍ വീട്ടില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പൂട്ടിയിടുകയും ശാരീരികമായും ഉപദ്രവിച്ചെന്നും കുടുംബം പറഞ്ഞു.
മതം മാറ്റത്തിന് കൊണ്ടുപോകാന്‍ വണ്ടി റെഡിയായി നില്‍ക്കുകയാണ്. വന്ന് വണ്ടിയില്‍ കയറിയാലേ പൂട്ടു തുറക്കൂവെന്ന് റമീസും വീട്ടുകാരും പെണ്‍കുട്ടിയോട് പറഞ്ഞെന്നും ആരോപണം ഉണ്ട്.
റമീസ് വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നെന്ന് സുഹൃത്ത് വെളിപ്പെടുത്തി. ഞായറാഴ്ച ദിവസം റമീസിന്റെ വീട്ടിലെത്തിച്ചായിരുന്നു മര്‍ദ്ദനം.
മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം മാറാമെന്ന് പറഞ്ഞു. വിവാഹത്തില്‍നിന്ന് അവസാന നിമിഷം റമീസ് പിന്‍മാറിയെന്നും സുഹൃത്ത് വെളിപ്പെടുത്തി.