ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. പ്രായത്തില്‍ അര്‍ജുനേക്കാള്‍ ഒരു വയസ് മുകളിലാണ് സാനിയ. അര്‍ജുന് 25 വയസും സാനിയയ്ക്ക് 26 മാണ് പ്രായം.
സച്ചിന്‍- അഞ്ജലി ദമ്പതികളുടെ പ്രായവ്യത്യാസവും മുന്‍പ് ചര്‍ച്ചയായിരുന്നു. 1995 ൽ സച്ചിൻ അഞ്ജലിയെ വിവാഹം കഴിക്കുമ്പോൾ അവര്‍ക്കിടയിലെ പ്രായ വ്യത്യാസം ആറു വയസ്സായിരുന്നു. അന്നത്തെ കാലത്ത് അസാധാരണ സംഭവമാണെങ്കിലും ഇന്ന് പ്രായ വ്യത്യാസം പുതുമകളില്ലാത്തതായി എന്നതാണ് ശ്രദ്ധേയം.
ഓഗസ്റ്റ് 13ന് നടന്ന വിവാഹ നിശ്ചയത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മുംബൈയിൽ സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി.
ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്‌ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് സാനിയയുടെ ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പും ഐസ് ക്രീം ബ്രാൻഡായ ബ്രൂക്‌ലിൻ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്.