ADVERTISEMENT

‘പെറ്റിയടിക്കാൻ മാത്രമല്ല മോനെ, വേണ്ടി വന്നാൽ മുണ്ടുടുപ്പിക്കാനും എനിക്കറിയാം’- പറയുന്നത് കേരളാ പൊലീസാണ്. ഓണാഘോഷത്തിനെത്തിയ ഒരു വിദ്യാർഥിക്ക് മുണ്ടുടുപ്പിച്ച് കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോയാണ് ഇപ്പോൾ സൈബറിടത്ത് വൈറലാകുന്നത്. കേരളാ പൊലീസിന്റെ മീഡിയ സെന്റർ ഈ മുണ്ടുടുക്കലിന്റെ രസകരമായ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പരിസരത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന മണ്ണന്തല പൊലീസാണ് ഒരു വിദ്യാർഥി മുണ്ട് ഉടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ സഹായവുമായി എത്തിയത്. വിദ്യാർഥിക്ക് മുണ്ട് മടക്കി നൽകുന്നതും കര നേരെയാക്കി നൽകുന്നതും വിഡിയോയിൽ കാണാം. 'ഏത് മൂഡ് ഓണം മൂഡ്' പാട്ടിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT