ADVERTISEMENT

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി സ്വദേശി ആയിഷ റഷ (21) ആണ് മരിച്ചത്. മംഗളൂരുവിൽ ബിഫാം വിദ്യാർഥിനിയാണ് ആയിഷ. ആയിഷ കോഴിക്കോട് എത്തിയ കാര്യം കുടുംബം അറിഞ്ഞിരുന്നില്ല.

സംഭവത്തില്‍ സുഹൃത്ത് എരഞ്ഞിപ്പാലം സ്വദേശി മുബഷീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

ADVERTISEMENT

എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് പൊലീസും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് മംഗളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ഥിനി ഇവിടെ എത്തിയത് എന്നതില്‍ കുടുംബത്തിന് യാതൊരു വ്യക്തതയുമില്ല.

കുറച്ച് കാലമായി വിദ്യാര്‍ഥിനി ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മുബഷിറും വിദ്യാര്‍ഥിനിയും ലിവിങ് റിലേഷനില്‍ ആയിരുന്നെന്നും കരുതുന്നു. മംഗളൂരുവിലെ പഠനം അവസാനിപ്പിച്ചാണ് വിദ്യാര്‍ഥിനി ഇവിടെ എത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടതായും വിവരമുണ്ട്.

ADVERTISEMENT

ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥിനി ആഗ്രഹം പ്രകടിപ്പിച്ചതായും എന്നാല്‍ യുവാവ് അനുവദിച്ചില്ലെന്നുമാണ് ഒരു ആരോപണം. മരണം സംന്ധിച്ച് കൂടുതല്‍ വിശദാശങ്ങള്‍ പൊലീസും പങ്കുവച്ചിട്ടില്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ലഹരി ഉപയോഗം അടക്കമുള്ള സാധ്യതകളും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാർഥ മരണകാരണം എന്താണ് എന്നുള്ളത് വ്യക്തമാവുകയുള്ളൂ. 

ADVERTISEMENT
ADVERTISEMENT