ഗേറ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞുവീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. തൃശൂർ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടിൽ അഖിൽ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടിൽ അശ്വതിയുടെയും ഏക മകൻ റിഥവ് ആണ് മരിച്ചത്. നിരക്കി മാറ്റുന്ന ഗേറ്റ് ആയിരുന്നു.
കഴിഞ്ഞ 22ന് രാവിലെ 11ന് പഴവീട്ടിലെ വീട്ടിൽ വച്ചായിരുന്നു അപകടം. അശ്വതിയുടെ അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞു വൈക്കത്തു നിന്നു കാണാനെത്തിയതായിരുന്നു കുടുംബം. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടി അന്നു മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ ആയിരുന്നെങ്കിലും രക്ഷിക്കാനായില്ല.