ADVERTISEMENT

കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടനുംനിർമാതാവമായ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയത്.എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയത്. എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഹൈക്കോടതിൽ നൽകിയ ഹർജിയിൽ ദുൽഖർ ആരോപിച്ചു. ഭൂട്ടാനിൽനിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയിൽ കഴി‍ഞ്ഞ ദിവസമാണ് ദുൽഖർ സൽമാന്റെ തമിഴ്നാട് റജിസ്ട്രേഷനുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തത്.

ദുൽഖർ സൽമാന്‍റെ കയ്യില്‍ ഭൂട്ടാനിൽ നിന്നും അനധികൃതമായി ഇറക്കുമതി ചെയ്ത നാലോളം വാഹനങ്ങൾ ഉണ്ടെന്നും, ഇതിൽ രണ്ടെണ്ണമാണ് പിടിച്ചെടുത്തതെന്നുമാണ് കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതില്‍ ഡിഫന്‍ഡര്‍ വാഹനം പിടിച്ചെടുത്തതിനെതിരെയാണ് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

ADVERTISEMENT

ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്ട്രേഷനും ഉണ്ടെന്ന് വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള നാണക്കേട് ഉണ്ടായെന്നും ഹർജിയിൽ പറയുന്നു വാഹനങ്ങൾ പിടിച്ചെടുക്കുന്ന സമയത്ത് തന്നെ കൃത്യമായി രേഖകൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ രേഖകൾ പരിശോധിക്കാൻ പോലും മെനക്കെടാതെയാണ് ധൃതി പിടിച്ച് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നുംചൂണ്ടിക്കാട്ടുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT