ADVERTISEMENT

ഇന്നത്തെ കാലത്ത് വിവാഹം പോലെ വിവാഹമോചനവും ആഘോഷമാണ്. കഴിഞ്ഞ ദിവസം കേക്ക് മുറിച്ച് പാലഭിഷേകം നടത്തി വിവാഹമോചനം ആഘോഷിക്കുന്ന ഒരു യുവാവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.15 പവനും 18 ലക്ഷം രൂപയും നല്‍കിയാണ് താന്‍ വിവാഹമോചനം നേടിയതെന്ന് യുവാവ് വിഡിയോയില്‍ വെളിപ്പെടുത്തി. 

ബിരാദാർ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. യുവാവിനെ അമ്മ പാലില്‍ കുളിപ്പിക്കുന്നതാണ്  വിഡിയോയുടെ തുടക്കം. പുതുവസ്ത്രങ്ങളണിഞ്ഞ് കേക്ക് മുറിക്കുകയും കുടുംബത്തിനൊപ്പം സന്തോഷം പങ്കിടുന്നതും വിഡിയോയില്‍ കാണാം. 

120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് നല്‍കിയാണ് വിവാഹമോചനം നേടിയതെന്ന് യുവാവ് കേക്കില്‍ എഴുതിയിട്ടുണ്ട്. 'ജീവിതത്തില്‍ സന്തോഷമായിരിക്കുക, ആഘോഷിക്കുക, 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും ഞാനെടുത്തിട്ടില്ല. തിരികെ നല്‍കി. ഇപ്പോള്‍ സിംഗിളാണ് സന്തോഷവാനാണ്, സ്വതന്ത്രനാണ്. എന്റെ ജീവിതം എന്റെ നിയമങ്ങളാണ്.'- എന്നാണ് വിഡിയോയുടെ തലക്കെട്ട്. 

മൂന്ന് മില്യണിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്. വിഡിയോയ്ക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. യുവാവിനെ 'അമ്മക്കുട്ടി' എന്നാണ് കമന്റ് ബോക്സില്‍ പലരും എഴുതുന്നത്. നിങ്ങളുടെ ഭാര്യ ടോക്സിക് ബന്ധം അവസാനിപ്പിച്ചതായി തോന്നുന്നു. അവൾക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ അമ്മയോടൊപ്പം നിൽക്കൂ എന്നാണ് മറ്റൊരു കമന്റ്.

Divorce Celebration: A Sign of Changing Social Norms?:

Divorce celebration is trending. A recent video showing a man celebrating his divorce with cake cutting and milk bath has gone viral on social media, sparking mixed reactions.

ADVERTISEMENT
ADVERTISEMENT