ADVERTISEMENT

ക്ലിഫ് ഹൗസിലെ ബിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ രസകരമായ സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീട്ടിലേക്കുള്ള വഴി ബാരിക്കേഡ് വച്ചു അടച്ച പൊലീസുകാര്‍ക്കെതിരെ ഒരു കൊച്ചുമിടുക്കന്റെ പ്രതിഷേധമാണ് കയ്യടി നേടുന്നത്. സമരത്തിനിടെ യാദൃശ്ചികമായാണ് ഈ കുട്ടി മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. 

ക്ലിഫ് ഹൗസിന് സമീപം താമസിക്കുന്ന കുട്ടി തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. ആ സമയത്താണ് മുഖ്യമന്ത്രിക്കെതിരെയുള്ള ബിജെപി പ്രതിഷേധം. പ്രതിഷേധക്കാരെ തടയാന്‍ പൊലീസുകാര്‍ ബാരിക്കേഡ് വച്ചു. ഇതോടെ കുട്ടിക്ക് വീട്ടിലേക്ക് പോകാനുള്ള വഴി അടഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. കുട്ടി നേരെ പൊലീസുകാരുടെ അടുത്തെത്തി രണ്ട് ഓപ്ഷനുകള്‍ നല്‍കി. 

ADVERTISEMENT

ഒന്നെങ്കില്‍ എന്നെ ബാരിക്കേഡ് മാറ്റി ഈ വഴി കടത്തിവിടണം അല്ലെങ്കില്‍ എനിക്ക് ചോറ് തരണം. ഒടുവില്‍ അവന്റെ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു. അല്‍പ്പസമയത്തിന് ശേഷം അവനായി ബാരിക്കേ‍ഡുകള്‍ മാറ്റി, വീട്ടിലേക്കുള്ള വഴിയൊരുക്കി. ഈ കൊച്ചുമിടുക്കന്റെ വിഡിയോ ഇതിനോടകം ആളുകള്‍ ഏറ്റെടുത്തു. നിരവധിപേരാണ് കുട്ടിയെ പ്രശംസിച്ചു കൊണ്ട് കമന്റുമായി എത്തിയത്.

Boy's Protest at Cliff House Goes Viral:

Child protest video goes viral after a BJP protest near Cliff House in Kerala. The video shows a young boy negotiating with police to remove barricades blocking his way home, demanding either passage or food, ultimately succeeding.

ADVERTISEMENT
ADVERTISEMENT