ADVERTISEMENT

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ്. സുമയ്യയുടെ (26) ശരീരത്തില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ വയര്‍ നീക്കാന്‍ ഇന്നാണ് കീ ഹോള്‍ ശസ്ത്രക്രിയയിലൂടെ ശ്രമിച്ചത്. 

രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേര്‍ന്ന അവസ്ഥയിലാണ്. മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അതിനു താല്‍പര്യമില്ലെന്ന നിലപാടാണു സുമയ്യയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നത്. 70 സെന്റീമീറ്റര്‍ നീളമുള്ള ഗൈഡ്‌വയര്‍ ആണ് രണ്ടര വര്‍ഷമായി സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത്. വയറിനു താഴെ നിന്നു കഴുത്തു വരെ നീളുന്ന ഞരമ്പിനുള്ളിലാണ് ഗൈഡ് വയര്‍. 

ADVERTISEMENT

സുമയ്യയുടെ തൈറോയ്ഡ് നീക്കം ചെയ്യാനായി 2023 മാര്‍ച്ച് 22ന് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് കാല്‍സ്യം നല്‍കാനാണ് ഗൈഡ് വയര്‍ ഇട്ടത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 2ന് നെഞ്ചിന്റെ എക്‌സ്‌റേ എടുത്തു. അപ്പോഴാണ് ഗൈഡ് വയര്‍ പുറത്തെടുത്തില്ലെന്നു കണ്ടെത്തിയത്.

English Summary:

Surgery Error: A guide wire lodged in a woman's body during surgery in Thiruvananthapuram has not been successfully removed. The family is hesitant about major surgery, despite the wire causing health issues.

ADVERTISEMENT
ADVERTISEMENT