‘ചിലർക്കു ഇതിലും നല്ല മറുപടി വേറെയില്ല’; തട്ടമിട്ട കുട്ടികള്‍ക്കൊപ്പം വൈദികന്റെ തകര്‍പ്പന്‍ ഡാന്‍സ്, വൈറല്‍ വിഡിയോ

Mail This Article
×
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയം ചര്‍ച്ചയാകുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍ പങ്കുവച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
തട്ടമിട്ട പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള വൈദികന്റെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോയാണ് ജിന്റോ പങ്കുവച്ചിരിക്കുന്നത്. ഇതാണ് കേരളം, ഇങ്ങനെയാവണം നമ്മുടെ നാടെന്നാണ് വിഡിയോയ്ക്ക് വരുന്ന കമന്‍റുകള്‍. ഇതിനോടകം നിരവധിപേരാണ് വിഡിയോ കണ്ടത്.
‘ചിലർക്കു ഇതിലും നല്ല മറുപടി വേറെയില്ല, ഒരാൾ ഒരു തെറ്റ് ചെയ്താൽ അത് മതങ്ങളുടെ മേൽ കെട്ടി വയ്ക്കുന്നവർക്ക് ഈ വിഡിയോ സമർപ്പിക്കുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
English Summary: