ADVERTISEMENT

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ ആക്രമിച്ച പ്രതി യാത്ര തുടങ്ങും മുന്‍പ് ബാറിൽ ഇരുന്ന് മദ്യപിച്ചതിന്റെ തെളിവുകൾ പുറത്ത്. പത്തൊന്‍പതുകാരി ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നും ചവിട്ടിയിട്ട പ്രതി സുരേഷ് കുമാർ കോട്ടയത്തെ ബാറിൽ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 

ശ്രീക്കുട്ടിയെ പിന്നിൽനിന്നും ചവിട്ടി ട്രെയിനിൽ പുറത്തേക്കിട്ട പ്രതി സുരേഷ് കുമാർ ബാറിൽ ഇരുന്ന് ഏറെ നേരമാണ് മദ്യപിച്ചത്. കോട്ടയത്തു നിന്നും കേരള എക്സ്പ്രസിൽ കയറുന്നതിന് തൊട്ടുമുൻപ് പ്രതി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളോടൊപ്പം ഒരു സുഹൃത്തിനെയും ദൃശ്യങ്ങളിൽ കാണാം.

ADVERTISEMENT

ട്രെയിനിൽ അതിക്രമം നടത്തിയത് താൻ അല്ലെന്നും മദ്യപിച്ചിരുന്നില്ല എന്നുമുള്ള പ്രതിയുടെ അവകാശവാദങ്ങളെ തള്ളുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ട്രെയിനില്‍ കയറിയപ്പോഴും പ്രതി മദ്യം കരുതിയിരുന്നു.

കോട്ടയത്തെ ബാറിൽ നിന്നും പൊലീസ് ശേഖരിച്ച ദൃശ്യങ്ങൾ റെയിൽവേ പൊലീസിന് കൈമാറി. ഇത് കോടതിയിൽ ഹാജരാക്കും. അതേസമയം ശ്രീക്കുട്ടിയുടെ കാര്യമായ പുരോഗതിയില്ല. തലച്ചോറിലേറ്റ ക്ഷതമാണ് ആരോഗ്യനില വഷളാക്കിയിരിക്കുന്നത്.

ADVERTISEMENT

ശ്രീക്കുട്ടിക്ക് ഒരുതരത്തിലും ഉള്ള ഉണർവില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടറെ ജയചന്ദ്രൻ പറഞ്ഞു. ന്യൂറോളജി, ന്യൂറോ സർജറി, അതിതീവ്ര പരിചരണ വിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് പ്രധാനമായും ശ്രീക്കുട്ടിയെ നോക്കുന്നത്.

Accused in Varkala Train Attack Drank at Bar Before Incident:

Varkala train attack case: Evidence emerges showing the accused, Suresh Kumar, consumed alcohol at a Kottayam bar before boarding the Kerala Express. CCTV footage contradicts his claims of not being intoxicated during the assault on Sreekutty.

ADVERTISEMENT
ADVERTISEMENT