ADVERTISEMENT

അവധിക്കാലത്ത് കുട്ടികള്‍ക്കു സ്വയം തയാറാക്കാന്‍  തീയില്‍ പാചകം ചെയ്യേണ്ടാത്ത മൂന്നു വിഭവങ്ങള്‍.  

നോ ബേക്ക് ചീസ്കേക്ക് 

ADVERTISEMENT

1. ഡൈജസ്റ്റീവ് ബിസ്ക്കറ്റ് – രണ്ടു കവർ

2. പഞ്ചസാര – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

3. വെണ്ണ – 11 വലിയ സ്പൂൺ, ഉരുക്കിയത്

4. ക്രീം ചീസ് – 450 ഗ്രാം

ADVERTISEMENT

5. കണ്ടൻസ്ഡ് മിൽക്ക് – ഒന്നേകാൽ കപ്പ്

6. നാരങ്ങാനീര് – കാൽ കപ്പ്

വനില എക്സ്ട്രാക്ട് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ബിസ്ക്കറ്റ് ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ചപ്പാത്തിക്കോൽ കൊണ്ട് തരുതരുപ്പായി പൊടിക്കുക.

∙ ഇതൊരു ബൗളിലാക്കി പഞ്ചസാര ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ ഇതിലേക്കു വെണ്ണയും ചേർത്തു നന്നായി ഇളക്കി ഒൻപതിഞ്ചു വലുപ്പമുള്ള സ്പ്രിങ് ഫോം പാനിൽ ഒന്നരയിഞ്ചു കനത്തിൽ അമർത്തി വയ്ക്കുക. ഇതു കുറഞ്ഞത് 10 മിനിറ്റ് ഫ്രീസറിൽ വയ്ക്കണം. 

∙ ക്രീം ചീസ് നല്ല മൃദുവാകും വരെ അടിക്കണം. ഇതിൽ കണ്ടൻസ്ഡ് മിൽക്ക് അൽപാൽപം വീതം ചേർത്തു യോജിപ്പിക്കുക.

∙ നാരങ്ങാനീരും വനില എസ്സൻസും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം തയാറാക്കിയ ബിസ്ക്കറ്റ് ക്രസ്റ്റിനുള്ളിൽ ഒഴിക്കണം.

∙ സ്പൂൺ കൊണ്ട് മുകൾഭാഗം നിരപ്പാക്കി ക്ലിങ് ഫിലിം കൊണ്ടു മൂടി ഫ്രി‍ഡ്ജിൽ വയ്ക്കുക.

∙ രണ്ടു–മൂന്നു മണിക്കൂറിനു ശേഷം ഉപയോഗിക്കാം. 

No-bake-cheese-cake

സ്ട്രോബെറി ലസ്സി

1. സ്ട്രോബെറി – 400 ഗ്രാം, തണ്ടു കളഞ്ഞത്

കട്ടത്തൈര് – ഒരു വലിയ കപ്പ്

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

2. ഐസ്ക്യൂബ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ സ്ട്രോബെറിയും തൈരും പഞ്ചസാരയും യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തുക. നന്നായി പതഞ്ഞു വരണം.

∙ വിളമ്പാനുള്ള ഗ്ലാസിൽ ഐസ് നിറച്ച്, അതിലേക്കു ലസ്സി ഒഴിച്ചു വിളമ്പാം.

Strawberry-lessi

പൈനാപ്പിൾ സാൻവിച്ച്

1. ബ്രെഡ് – ആറു സ്ലൈസ്

2. വെണ്ണ – ആറു ചെറിയ സ്പൂൺ, ഉരുക്കിയത്

3. പൈനാപ്പിൾ ജാം – മൂന്നു ചെറിയ സ്പൂൺ

4. ചെഡ്ഡർ ചീസ് – രണ്ടു ക്യൂബ്, ഗ്രേറ്റ് ചെയ്തത്

5. പൈനാപ്പിൾ കനം കുറച്ചു വട്ടത്തിൽ മുറിച്ചത് – രണ്ടു കഷണം

പാകം ചെയ്യുന്ന വിധം

∙ എല്ലാ ബ്രെഡ് സ്ലൈസുകളിലും വെണ്ണ പുരട്ടി വയ്ക്കുക.

∙ ഇതിനു മുകളിൽ പൈനാപ്പിൾ ജാം പുരട്ടിയ ശേഷം ചീസ് നിരത്തണം. ഇതിനു മുകളിൽ അടുത്ത സ്ലൈസ് ബ്രെഡ് വയ്ക്കണം.

∙ ഇതിനു മുകളിൽ ഒരു കഷണം പൈനാപ്പിൾ വച്ച ശേഷം അടുത്ത ബ്രെഡ് സ്ലൈസ് കൊണ്ടു മൂടണം. ഇങ്ങനെ രണ്ടു സാൻവിച്ച് തയാറാക്കാം. കോണോടു കോൺ മുറിക്കുക.

∙ ഒരു ടൂത്പിക്കിൽ ചെറി കുത്തി, അതേ ടൂത്പിക് കൊണ്ടു  സാൻവിച്ച് കുത്തിയുറപ്പിക്കാം.

∙ ഫിങ്കർ ചിപ്സിനും സാലഡിനും ഒപ്പം വിളമ്പാം.

Pineapple-sandwich
ADVERTISEMENT