വനില സ്പഞ്ച് കേക്കിന്
1. മുട്ട – മൂന്ന്
2. പഞ്ചസാര – മുക്കാല്‍ കപ്പ്
3. വനില എസ്സന്‍സ് – ഒരു ചെറിയ സ്പൂണ്‍
4. എണ്ണ – ആറു വലിയ സ്പൂണ്‍
5. ചൂടുപാല്‍ – ആറു വലിയ സ്പൂണ്‍
6. മൈദ – ഒരു കപ്പ്
ഉപ്പ് – ഒരു നുള്ള്
ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍
7. വിനാഗിരി – ഒരു ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍
റോസ്മില്‍ക്ക്
മിക്സ്ചറിന്
8. പാല്‍ – രണ്ടു കപ്പ്
9. കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു കപ്പ്
10. ഫ്രെഷ് ക്രീം – 100 ഗ്രാം
11. റോസ് എസ്സന്‍സ് – ഒരു ചെറിയ സ്പൂണ്‍
12. വിപ്പിങ് ക്രീം – മുക്കാല്‍ കപ്പ്
പാകം െചയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ മുട്ട നന്നായി അടിച്ചു മയപ്പെടുത്തുക.
∙ ഇതിലേക്ക് പഞ്ചസാര കുറേശ്ശെ ചേര്‍ത്തടിക്കണം. വനില എസ്സന്‍സ് ചേര്‍ത്തിളക്കിയ ശേഷം എണ്ണയും ചൂടുപാലും ചേര്‍ത്തടിക്കുക. ഓരോന്നും ചേര്‍ത്ത ശേഷം നന്നായി അടിച്ചു യോജിപ്പിക്കണം.
∙ ആറാമത്തെ ചേരുവ ഇടഞ്ഞ്, മുട്ട മിശ്രിതത്തിലേക്കു മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം.
∙ ഒരു ചെറിയ ബൗളില്‍ വിനാഗിരിയും ബേക്കിങ് സോഡയും യോജിപ്പിക്കുക. ഇതു മാവിലേക്കു മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം.
∙ ഇതു മയം പുരട്ടിയ ബേക്കിങ് പാനില്‍ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 25 മിനിറ്റ് ബേക്ക് ചെയ്യുക. ഒരു ടൂത്പിക്ക് കൊണ്ടു കുത്തിയാല്‍ അതിലൊന്നും പറ്റിപ്പിടിക്കാത്തതാണു പാകം.
∙ കേക്ക് ചൂടാറാന്‍ വയ്ക്കണം.
∙ പാല്‍ മിശ്രിതം തയാറാക്കാന്‍ പാല്‍ ഇടത്തരം തീയില്‍ തിളപ്പിക്കുക. ഇതിലേക്കു കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കണം. ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.
∙ ഇതിലേക്കു ഫ്രെഷ് ക്രീം ചേര്‍ത്തു തുടരെയിളക്കി തിളപ്പിക്കുക. നല്ല മയം വരണം. റോസ് എ സ്സൻസ് ചേര്‍ത്തിളക്കി വാങ്ങി ചൂടാറാന്‍ വയ്ക്കണം.
∙ വിപ്പിങ് ക്രീം ഒരു ബൗളിലാക്കി ഇലക്ട്രിക് ബീറ്റര്‍ കൊ ണ്ടു നന്നായി അടിക്കണം. ചെറിയ കുന്നുകള്‍ പോലെ വരുന്നതാണ് പാകം. അധികനേരം അടിക്കരുത്.
∙ വിളമ്പാനുള്ള പാനിൽ ആദ്യം വനില സ്പഞ്ച് കേക്ക് വയ്ക്കണം.
∙ ഇതിനു മുകളിൽ റോസ് മിൽക്ക് ഒഴിച്ചു കേക്ക് കുതിർക്കണം. ഇതിനു മുകളിൽ ക്രീം അടിച്ചത് ഒരേ നിരപ്പിൽ നിരത്തണം.
∙ റോസ് ഇതളുകളും പിസ്ത/ബദാമും മുകളിൽ വിതറി വിളമ്പാം.
∙ ബാക്കി റോസ് മിൽക്ക് ഒരു കപ്പിലാക്കി ഒപ്പം വയ്ക്കാം. ആവശ്യമെങ്കിൽ കേക്കിനു മുകളിൽ ഒഴിച്ചു വിളമ്പാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമിന റഷീദ്, ആർട്ട് ഓഫ് ബേക്കിങ്, കണ്ണൂർ