ദീപാവലിക്ക് തയാറാക്കാം സ്പെഷല്‍ കോക്കനട്ട് ലഡു Homemade Coconut Ladoo: A Step-by-Step Guide
Mail This Article
1. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്
2. പാല്‍ – അരക്കപ്പ്
പഞ്ചസാര – ഒരു കപ്പ്
3. നെയ്യ് – ഒരു വലിയ സ്പൂണ്‍
പാല്‍പ്പൊടി – അരക്കപ്പ്
ഏലയ്ക്കപ്പൊടി – ഒരു നുള്ള്, ആവശ്യമെങ്കില്‍
കശുവണ്ടിപ്പരിപ്പ് – എട്ട്, രണ്ടായി മുറിച്ചത്
ഉണക്കമുന്തിരി – ആറ്–ഏഴ്
4. ഉണങ്ങിയ തേങ്ങാപ്പൊടി (ഡെസിക്കേറ്റഡ് കോക്കനട്ട്) – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ നോണ്‍സ്റ്റിക് പാനില്‍ തേങ്ങ ചേര്‍ത്തു ചെറുതീയില്‍ അഞ്ചു മിനിറ്റ് തുടരെയിളക്കുക. തേങ്ങ മൊരിഞ്ഞു പോകരുത്.
∙ ഇതിലേക്കു പാലും പഞ്ചസാരയും ചേര്‍ത്തു തുടരെയിളക്കി പഞ്ചസാര അലിയിക്കണം. ഏകദേശം എട്ടു മിനിറ്റ്.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കി വാങ്ങി അഞ്ചു മിനിറ്റ് ചൂടാറാന്‍ വയ്ക്കണം.
∙ കയ്യില്‍ മയംപുരട്ടി ഇതില്‍ നിന്നും അല്‍പം മിശ്രിതമെടുത്ത് ഉരുട്ടി വയ്ക്കുക.
∙ ഇതു ഡെസിക്കേറ്റഡ് കോക്കനട്ടിൽ ഉരുട്ടിയെടുക്കാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: പൂർണിമ ശങ്കർ, പാലാരിവട്ടം, കൊച്ചി