ADVERTISEMENT

1. പനീര്‍ – 500 ഗ്രാം

പാല്‍ – മുക്കാല്‍ കപ്പ്

ADVERTISEMENT

പഞ്ചസാര – മുക്കാല്‍ കപ്പ്

2. വെള്ളം – മുക്കാല്‍ കപ്പ്

ADVERTISEMENT

ശര്‍ക്കര പൊടിച്ചത് – ഒരു കപ്പ്     

3. ശര്‍ക്കര പൊടിച്ചത് – അലങ്കരിക്കാന്‍ 

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ അല്‍പം പാല്‍ കൂടി ചേര്‍ക്കാം. കട്ടിയുള്ള പേസ്റ്റ് പരുവത്തിലാകണം.

∙ നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി പനീര്‍ മിശ്രിതം ചേര്‍ത്ത് ഇടത്തരം ചെറുതീയില്‍ വച്ചു തുടെരയിളക്കി വേവിക്കുക. മിശ്രിതം പാനിന്റെ വശങ്ങളില്‍ നിന്നു വിട്ടു വരുന്ന പാകമാകുമ്പോള്‍ വാങ്ങണം.

∙ ഇതു മറ്റൊരു പാത്രത്തിലേക്കു മാറ്റി നന്നായി ചൂടാറാന്‍ വയ്ക്കുക.

∙ ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കി കയ്യില്‍ വച്ചു മെല്ലേ അമര്‍ത്തണം.

∙ മറ്റൊരു പാനില്‍ ശര്‍ക്കരയും വെള്ളവും  ചേര്‍ത്തിളക്കണം. ഇത് അടുപ്പില്‍ വച്ചു തുടരെയിളക്കി ശര്‍ക്കര അലിയിക്കണം.

∙ ചെറുതീയില്‍ വച്ച് ഏതാനും മിനിറ്റ് തിളപ്പിച്ച ശേഷം വാങ്ങി ചൂടാറാന്‍ വയ്ക്കണം.

∙ വിളമ്പാനുള്ള പാത്രത്തില്‍ ശര്‍ക്കരപ്പാനി ഒഴിക്കുക.  ഇതിനു മുകളിലേക്കു തയാറാക്കിയ പനീര്‍ കഷണങ്ങള്‍ വച്ച് ശര്‍ക്കര പൊടിച്ചതു വിതറി അലങ്കരിക്കാം. 

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: പൂർണിമ ശങ്കർ, പാലാരിവട്ടം, കൊച്ചി

English Summary:

Paneer sweet recipe: This recipe focuses on making a delicious and easy-to-prepare paneer sweet using jaggery. Learn how to make this traditional Indian dessert at home with simple steps.

ADVERTISEMENT