ഫ്ളോട്ടിങ് ഐലൻഡ് ഇൻ ചോക്‌ലെറ്റ് സോസ്; പേര് കേട്ടു ഞെട്ടേണ്ട, അസാധ്യ രുചിയാണ്...
Mail This Article
1. ജെലറ്റിൻ – അര വലിയ സ്പൂൺ
വെള്ളം – ഒന്നര വലിയ സ്പൂൺ
2. മുട്ടവെള്ള – അഞ്ചു മുട്ടയുടേത്
3. പഞ്ചസാര – 10 വലിയ സ്പൂൺ
4. കോൺഫ്ളോർ – മൂന്നു വലിയ സ്പൂൺ
5. പാൽ – ഒരു ലീറ്റർ
6. പ്ലെയിൻ മിൽക്ക് ചോക്‌ലെറ്റ് – 160 ഗ്രാം
പഞ്ചസാര – 150 ഗ്രാം
7. വെണ്ണ – രണ്ടു വലിയ സ്പൂൺ
8. ഫ്രെഷ് ക്രീം – അരക്കപ്പ്
9. റോസ്റ്റഡ് നട്സ് നുറുക്കിയത് – 100 ഗ്രാം
10. ചെറി – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കണം.
∙ മുട്ടവെള്ള ഒരു ബൗളിലാക്കി നന്നായി അടിക്കുക. ബലം വന്നു തുടങ്ങുമ്പോൾ പഞ്ചസാര ഓരോ വലിയ സ്പൂൺ വീതം ചേർത്തടിക്കണം.
∙ ഇതിലേക്കു ജെലറ്റിൻ ഉരുക്കിയതും ചേർത്തു നന്നായി അടിച്ചു ബലം വരുത്തണം.
∙ വലിയൊരു പരന്ന പാനിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ഓരോ വലിയ സ്പൂൺ വീതം മുട്ടവെള്ള അടിച്ചതു ചേർത്തു ചെറുതീയിൽ രണ്ടു മിനിറ്റ് തുറന്നു വച്ചു വേവിക്കണം. മുട്ടവെള്ള സെറ്റാകണം.
∙ പിന്നീട് മെല്ലേ മറിച്ചിട്ട്, ഊറ്റിയെടുത്തു വയർ റാക്കിൽ നിരത്തുക.
∙ കോൺഫ്ളോർ അൽപം പാലിൽ കലക്കിയ ശേഷം ബാക്കി പാലും ആറാമത്തെ ചേരുവയും ചേർത്തു ചെറുതീയിൽ വച്ചു കുറുകി വരുമ്പോൾ വാങ്ങി വെണ്ണ ചേർത്തു യോജിപ്പിക്കണം.
∙ ഈ ചോക്‌ലെറ്റ് സോസ് ഒരു ഗ്ലാസ് ഡിഷിൽ ഒഴിച്ച്, അതിൽ അങ്ങിങ്ങായി വേവിച്ച മുട്ടവെള്ള നിരത്തണം. ഈ ഫ്ളോട്ടിങ് ഐലൻഡുകളുടെ ഇടയിലൂടെ ക്രീം മെല്ലേ അടിച്ചത് ഒഴിക്കുക.
∙ ഇതിനു മുകളിൽ നട്സ് വിതറി, ഓരോ ഫ്ളോട്ടിങ് ഐലൻഡിലും ഓരോ ചെറി വീതം വച്ച് അലങ്കരിച്ചു തണുപ്പിച്ചു വിളമ്പാം
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : ജാൻസി പ്രിൻസ്, ചില്ലീസ് ഔട്ട്ഡോർ കേറ്ററിങ് & ജാൻസീസ് കിച്ചൺ, കോട്ടയം