ADVERTISEMENT

ആവശ്യമായ ചേരുവകൾ

1.ബ്ലൂബെറി – രണ്ടു കപ്പ്
2.കോൺഫ്ളോർ – ഒരു വലിയ സ്പൂൺ
3. മുട്ട – 2
4. പഞ്ചസാര – ഒരു കപ്പ്
5. കട്ടത്തൈര് – ഒരു കപ്പ്
വെജിറ്റബിൾ ഓയിൽ/    ഒലിവ് ഓയിൽ – അരക്കപ്പ്
വനില – ഒരു ചെറിയ സ്പൂൺ
ഉപ്പ് – കാൽ ചെറിയ  സ്പൂൺ
6.മൈദ  – രണ്ടു കപ്പ്, ഇടഞ്ഞത്
   ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ
7. നാരങ്ങാനീരും നാരങ്ങാത്തൊലി ചുരണ്ടിയതും – ഒരു നാരങ്ങയുടേത്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
അവ്ൻ 180 ഡിഗ്രീ സെൽഷ്യസിൽ ചൂടാക്കിയിടുക.
ഫ്രോസൺ ബ്ലൂബെറിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഫ്രി‍ഡ്ജിൽ നിന്നു പുറത്തെടുത്തു വച്ചു തണുപ്പു മാറ്റുക. ഊറി വരുന്ന വെള്ളം കളയുക. തണുപ്പു മാറിയ ശേഷം കോൺഫ്ളോർ വിതറി മെല്ലേ കുടഞ്ഞു യോജിപ്പിച്ച ശേഷം കുറച്ചു സമയം വയ്ക്കുക.
മുട്ട നന്നായി അടിച്ചു പതഞ്ഞു വരുമ്പോൾ പഞ്ചസാര അൽപാൽപം വീതം ചേർത്തടിക്കുക. നല്ല മയം വരണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞു യോജിപ്പിച്ചത്, അൽപാൽപം വീതം മുട്ട മിശ്രിതത്തിൽ ചേർത്തു മെല്ലേ യോജിപ്പിക്കുക. നാര ങ്ങാനീരും നാരങ്ങാത്തൊലി ചുരണ്ടിയതും ചേർത്തിളക്കുക.
കേക്ക് ടിന്നിൽ പേപ്പറിട്ട്, മയം പുരട്ടി പൊടി തൂവി വയ്ക്കണം. ഇതിലേക്കു കേക്ക് മിശ്രിതത്തിന്റെ പകുതി ഒഴിക്കണം. മുകളിൽ  ബ്ലൂബെറി മിശ്രിതത്തിന്റെ പകുതി ഒഴിക്കുക.  അതിനു മുകളിൽ ബാക്കി കേക്ക് മിശ്രിതവും ഏറ്റവും മുകളിൽ ബാക്കിയുള്ള ബ്ലൂബെറി മിശ്രിതവും നിരത്തി ഒന്നമർത്തി വയ്ക്കുക.
കേക്ക് ടിൻ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് പാകമാകും വരെ ബേക്ക് ചെയ്യുക.
പുറത്തെടുത്തു പഞ്ചസാര പൊടിച്ചതു മുകളിൽ വിതറി ബ്ലൂബെറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.
 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT