ഹൃദയത്തിന്റെ ആരോഗ്യത്തിനു ബെസ്റ്റ്; സൂപ്പര്‍ രുചിയില്‍ ചിയ പുഡിങ് തയാറാക്കിയാലോ?
Mail This Article
ചിയ സീഡിൽ ധാരാളം നാരും ഒമേഗാ ത്രീ ഫാറ്റി ആസിഡും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഒപ്പം പഴങ്ങളും ചേരുമ്പോൾ ഏറെ സമ്പുഷ്ടം. ഹൃദയത്തിന്റെ ആരോഗ്യത്തിനു ബെസ്റ്റ്.
1. ബദാം – 25
2. വെള്ളം – 300 മില്ലി
3. ചിയ സീഡ് – എട്ടു വലിയ സ്പൂൺ
4. ആപ്പിൾ – ഒന്ന്, ചെറുതായി അരിഞ്ഞത്
പപ്പായ – ഒരു കഷണം, ചെറുതായി അരിഞ്ഞത്
പഴം – ഒന്ന്, ചെറുതായി അരിഞ്ഞത്
മാതളനാരങ്ങ – ഒന്ന്, അല്ലികൾ അടർത്തിയത്
ഏലയ്ക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ
കറുവാപ്പട്ട പൊടിച്ചത് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ബദാം എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം തൊലി കളഞ്ഞ് അൽപം വെള്ളം ചേർത്തു മിക്സിയിൽ അരച്ചെടുക്കണം.
∙ ഇതിലേക്കു ബാക്കി വെള്ളവും ചേർത്തു ബദാം മിൽക്ക് തയാറാക്കി വയ്ക്കണം.
∙ ഇതിലേക്കു ചിയ സീഡ്സ് ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആറു മണിക്കൂര്‍ ഫ്രിഡ്ജിൽ വ യ്ക്കുക. ചിയ സീഡ് കട്ടപിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കണം.
∙ വിളമ്പാൻ നേരം പുറത്തെടുത്തു നാലാമത്തെ ചേരുവ ചേർത്തിളക്കി വിളമ്പാം.
∙ മധുരം ആവശ്യമുള്ളവർക്കു മേപ്പിൾ സിറപ്പോ ബ്രൗൺ ഷുഗറോ ചേർത്ത് ഉപയോഗിക്കാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. വിവരങ്ങൾക്കും പാചകക്കുറിപ്പിനും കടപ്പാട്: ഷെറിൻ തോമസ്, സീനിയർ മാനേജർ, ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ, ആസ്റ്റർ മിമ്‌സ്, കോഴിക്കോട്. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: സൈജു തോമസ്, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ.