ഹെൽതി സാലഡ്
1.കടല മുളപ്പിച്ചത് – ഒരു കപ്പ്
2.പനീർ – 100 ഗ്രാം
3.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.വെണ്ണ – ഒരു ചെറിയ സ്പൂൺ
5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
കുക്കുമ്പർ – ഒന്ന്, പൊടിയായി അരിഞ്ഞത്
മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
ഡ്രസ്സിങ്ങിന്:
6.നാരങ്ങനീര് – ഒരു വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഒലിവ് ഓയിൽ – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙മുളപ്പിച്ച കടല ആവയില്‍ വേവിച്ചു മാറ്റി വയ്ക്കുക.
∙പനീർ കഷണങ്ങളാക്കിയതിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു വെണ്ണ ചൂടാക്കി ഗ്രിൽ െചയ്തെടുക്കണം.
∙ഒരു വലിയ ബൗളിൽ അഞ്ചാമത്തെ ചേരുവയും തയാറാക്കിയ കടലയും പനീറും ചേർത്തു യോജിപ്പിക്കുക.
∙ആറാമത്തെ ചേരുവ യോജിപ്പിച്ച് ഡ്രസ്സിങ്ങ് തയാറാക്കി സാലഡിൽ ചേർത്തു വിളമ്പാം.