കായ്പ്പോള
1. ഏത്തപ്പഴം – രണ്ട്
2. എണ്ണ – പാകത്തിന്
3. മുട്ട – അഞ്ച്
4. ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
പഞ്ചസാര – ഒരു കപ്പ്
ഉപ്പ് – ഒരു നുള്ള്
5. നെയ്യ് – പാകത്തിന്
6. കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വഴറ്റിയത് – 10 വീതം
പാകം െചയ്യുന്ന വിധം
∙ ഏത്തപ്പഴം നാലായി കീറി ചെറുതായി അരിഞ്ഞു ചൂടായ എണ്ണയിലിട്ടു വഴറ്റുക. ഇളംബ്രൗൺ നിറമാകുമ്പോൾ വാ ങ്ങി മാറ്റി വയ്ക്കുക.
∙ മുട്ടയിൽ നാലാമത്തെ ചേരുവ ചേർത്തു മിക്സിയിലാക്കി നന്നായി അടിച്ചു പതഞ്ഞു വരുമ്പോൾ വാട്ടി വച്ചിരി ക്കുന്ന ഏത്തപ്പഴം ചേർത്ത് ഒന്നു കറക്കിയെടുക്കണം. ഏത്തപ്പഴം അരഞ്ഞു പോകരുത്.
∙ ഒരു ഇരുമ്പു ചീനച്ചട്ടി അടുപ്പത്തു വച്ച് അതിനു മുകളിൽ ചുവടുകട്ടിയുള്ള കറി പാൻ (വശങ്ങളിൽ അൽപം ഉയരമുള്ള പാൻ) വയ്ക്കുക. അതിലേക്കു മുട്ട മിശ്രിതം ഒഴിച്ച്, അടച്ചു വച്ച് 20 മിനിറ്റ് വേവിക്കണം.
∙ മിശ്രിതം സെറ്റായിത്തുടങ്ങുമ്പോൾ നെയ്യില്‍ വഴറ്റിയ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും മുകളിൽ നിരത്ത ണം. മുഴുവനും സെറ്റായ ശേഷം അടുപ്പിൽ നിന്നു വാങ്ങി കഷണങ്ങളായി മുറിച്ചു വിളമ്പാം.
ഉന്നക്കായ്
1. അധികം പഴുക്കാത്ത ഏത്തപ്പഴം – ഒന്ന്
2. നെയ്യ് – അൽപം
3. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
4. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – 25 ഗ്രാം
ഉണക്കമുന്തിരി – 25 ഗ്രാം
5. പഞ്ചസാര – മൂന്നു വലിയ സ്പൂൺ
6. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ പഴം പുഴുങ്ങി കറുത്ത നാരു കളഞ്ഞു നന്നായി ഉടച്ചു പേ സ്റ്റു പരുവത്തിലാക്കണം.
∙ നെയ്യ് ചൂടാക്കി തേങ്ങ ചുരണ്ടിയതു ചേർത്ത് ഇളംബ്രൗൺ നിറത്തിൽ വഴറ്റുക. ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം പഞ്ചസാര ചേർത്തു നന്നായി വിളയിക്കണം. ഇതാണ് ഫില്ലിങ്.
∙ ഏത്തപ്പഴം ഉടച്ചു ചെറിയ ഉരുളകളാക്കി കയ്യിൽ വച്ചു മെല്ലേ പരത്തി, അതിനുള്ളിൽ ഫില്ലിങ് അൽപം വീതം വയ്ക്കുക. ഈ ഫില്ലിങ് ഏത്തപ്പഴം കൊണ്ടു മൂടി നീളത്തി ൽ ഉരുട്ടി ഓവൽ ആകൃതിയിലാക്കണം.
∙ ഇതു ചൂടായ എണ്ണയിൽ പൊരിച്ചെടുക്കണം.