Thursday 18 February 2021 03:11 PM IST : By സ്വന്തം ലേഖകൻ

അപാര രുചിയിൽ മാമ്പഴ പുളിശ്ശേരി, രുചിയുടെ രഹസ്യക്കൂട്ട്!

mango

മാമ്പഴ പുളിശ്ശേരി

1.ചെറിയ നാട്ടുമാമ്പഴം – അഞ്ച്

2.തേങ്ങ – ഒരു മുറി, ചുരുണ്ടിയത്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

3.നെയ്യ് – രണ്ടു വലിയ സ്പൂൺ

4.ശർക്കര – ഒരു ചെറിയ കഷണം

5.തൈര് – അര ലിറ്റർ

ഉപ്പ് – പാകത്തിന്

6.നെയ്യ് – ഒരു വലിയ സ്പൺ

7.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്, ഓരോന്നും രണ്ടാക്കിയത്

ചുവന്നുള്ളി – രണ്ട്, വട്ടത്തിൽ അരിഞ്ഞത്

ഉലുവ – ഒരു നുള്ള്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙മാമ്പഴം അറ്റം മുറിച്ചു മാറ്റി നന്നായി കഴുകി വെള്ളത്തിലിട്ടു വേവിച്ചു തൊലി കളഞ്ഞു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙ചട്ടിയിൽ നെയ്യ് ചൂടാക്കി മാമ്പഴവും ശർക്കരയും ചേർത്തു നന്നായി വരട്ടുക. ഇതിൽ അരപ്പു ചേർത്തിളക്കുക.

∙തൈര് ഉപ്പു ചേർത്തുടച്ച് മാമ്പഴക്കൂട്ടിൽ ചേർത്തിളക്കുക.

∙നെയ്യ് ചൂടാക്കി ഏഴാമത്തെ ചേരുവ ചേർത്തു താളിച്ചു കറിയിൽ ചേർത്തു ചൂടാക്കി തിളയ്ക്കും മുമ്പു വാങ്ങുക.