Wednesday 02 September 2020 12:33 PM IST : By Pachakam Desk

ചോറിനൊപ്പം വിളമ്പാൻ രണ്ടു നാടൻ കറികൾ; ചേന – അച്ചിങ്ങ ഉലർത്തും കൂർക്ക–കിഴങ്ങ് ഉലർത്തും!

july 8

ചേന – അച്ചിങ്ങ ഉലർത്ത്

1. ചേന ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ

2. എണ്ണ – രണ്ടു വലിയ സ്പൂൺ

3. സവാള – ഒന്ന്, നീളത്തിൽ കനം കുറച്ചരിഞ്ഞത്

പച്ചമുളക് – എട്ട്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

4. അച്ചിങ്ങ ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ചേന ഉപ്പും മഞ്ഞൾപ്പൊടിയും േചർത്തു വേവിച്ചു മുക്കാൽ വേവാകുമ്പോൾ വെള്ളം ഊറ്റിക്കളയുക.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ േചർത്തു വഴറ്റുക.

∙ഇതിലേക്ക് അച്ചിങ്ങയും േചർത്തു നന്നായി വഴറ്റണം.

∙അച്ചിങ്ങ വെന്തു വരുമ്പോൾ ചേന വേവിച്ചതും േചർത്തിളക്കി നന്നായി വഴറ്റിയെടുക്കണം.

Chena Achinga Ularthu

കൂർക്ക–കിഴങ്ങ് ഉലർത്ത്

1. കൂർക്ക വൃത്തിയാക്കി നീളത്തിൽ അരിഞ്ഞത് – 250 ഗ്രാം

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

വെള്ളം – പാകത്തിന്

2. ഉരുളക്കിഴങ്ങ് വൃത്തിയാക്കി ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് – 250 ഗ്രാം

3. ചുവന്നുള്ളി – അരക്കപ്പ്

വെളുത്തുള്ളി – ഒരു കുടം

വറ്റൽമുളക് – 10, അരി കളഞ്ഞത്

4. എണ്ണ – രണ്ടു വലിയ സ്പൂൺ

5. കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു പാത്രത്തിലാക്കി അടുപ്പത്തു വച്ചു വേവിക്കുക.

∙കൂർക്ക പകുതി വേവാകുമ്പോൾ ഉരുളക്കിഴങ്ങു ചേർത്തു വേവിച്ചു െവള്ളം വറ്റിച്ചെടുക്കുക.

∙മൂന്നാമത്തെ േചരുവ ചതച്ചെടുക്കണം.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചതച്ച ചേരുവകളും കറിവേപ്പിലയും േചർത്തു വഴറ്റുക.

∙ഇതിലേക്കു കൂർക്കയും ഉരുളക്കിഴങ്ങു വേവിച്ചതും േചർ ത്തു നന്നായി ഉലർത്തിയെടുക്കണം.

Koorkka Urulakkizhangu Ularthu