Friday 12 July 2024 11:47 AM IST

ബട്ടർ നാൻ ഇനി മുതൽ കൂടുതൽ രുചികരം, ഇതാ ഇങ്ങനെ തയാറാക്കി നോക്കൂ!

Merly M. Eldho

Chief Sub Editor

aloo naan

ആലു ബട്ടർ നാൻ‌

1.ഉരുളക്കിഴങ്ങ് – നാല്

2.മൈദ – 500 ഗ്രാം

കറുത്ത എള്ള് – ഒരു ചെറിയ സ്പൂൺ

ഉപ്പ്– പാകത്തിന്

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

3.നെയ്യ്– രണ്ടു വലിയ സ്പൂൺ

തൈര് – അരക്കപ്പ്

പാൽ – രണ്ടു വലിയ സ്പൂൺ

4.എണ്ണ – ഒരു ചെറിയ സ്പൂൺ

5.വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിഴങ്ങു നന്നായി കഴുകി വ‍ൃത്തിയാക്കി പുഴുങ്ങി തൊലികളഞ്ഞി പൊടിച്ചു വയ്ക്കണം.

∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക.

∙ഇതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക.

∙എണ്ണ പുരട്ടി ഉരുളകളാക്കി അൽപം കനത്തിൽ പരത്തി ചൂടായ തവയിൽ ചുട്ടെടുക്കാം.

∙അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു നാനിൽ പുരട്ടി ചൂടോടെ വിളമ്പാം.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes