Wednesday 04 May 2022 03:08 PM IST

ചോറിനും ചപ്പാത്തിക്കും ഒപ്പം അടിപൊളി, തയാറാക്കാം സവാള വറുത്തരച്ച കേഴിക്കറി!

Merly M. Eldho

Chief Sub Editor

chicken roast

സവാള വറുത്തരച്ച കേഴിക്കറി

1.ചിക്കൻ – ഒന്ന്

2.എണ്ണ – പാകത്തിന്

3.സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്

4.ചുവന്നുള്ളി അരിഞ്ഞത് – അരക്കപ്പ്

വെളുത്തുള്ളി – നാല് അല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ

മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

പച്ചമുളക് – രണ്ട്

കറുവാപ്പട്ട – ഒരു കഷണം

ഉപ്പ് – പാകത്തിന്

5.മല്ലിയില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്തു വറുക്കുക. ചുവപ്പു നിറമാകുമ്പോൾ കോരി പകുതി മാറ്റി വച്ച ശേഷം ബാക്കി സവാള നാലാമത്തെ ചേരുവ ചേർത്ത് അരയ്ക്കണം.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അരപ്പു ചേർത്തു വഴറ്റുക.മൂത്തമണം വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന സവാളയും ചിക്കനും പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിക്കുക.

∙ചാറു നന്നായി കുറുകുമ്പോൾ വാങ്ങി മല്ലിയില വിതറി ഉപയോഗിക്കാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes