Wednesday 18 December 2024 11:48 AM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കൊപ്പം കഴിക്കാൻ കലക്കൻ രുചിയിൽ സഫേദ് മഷ്റൂം, ഈസി റെസിപ്പി!

mushrooooom

സഫേദ് മഷ്റൂം

1.ബട്ടൺ മഷ്റൂം – ഒന്നര കപ്പ്

2.വെണ്ണ – ഒരു വലിയ സ്പൂൺ

3.പച്ചമുളക് – ഒന്ന്, അരിഞ്ഞത്

4.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – കാൽ ചെറിയ സ്പൂൺ

ഏലയ്ക്ക പൊടിച്ചത് – രണ്ടു നുള്ള്

5.കശുവണ്ടിപ്പരിപ്പ് അരച്ചത് – രണ്ടു വലിയ സ്പൂൺ

6.ഫ്രഷ് ക്രീം – നാലു വലിയ സ്പൂൺ

7.മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ബട്ടൺ മഷ്റൂം വൃത്തിയാക്കി നാലായി മുറിച്ചു വയ്ക്കണം.

∙പാനിൽ വെണ്ണ ചൂടാക്കി പച്ചമുളക് വഴറ്റണം.

∙മഷ്റൂം ചേർത്തു വഴറ്റി നാലാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙കശുവണ്ടിപ്പരിപ്പ് അരച്ചതും ചേർത്തിളക്കി കുറുകുമ്പോൾ ക്രീം ചേർക്കണം.

∙മല്ലിയില ചേർത്തിളക്കി വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam