Monday 06 February 2023 11:33 AM IST : By സ്വന്തം ലേഖകൻ

കുസൃതികൾക്ക് നൽകാൻ രുചിയേറും സ്നാക്, എളുപ്പത്തിൽ തയ്യാറാക്കാം ടാർട്ട്!

tart ഫോട്ടോ : സരുൺ മാത്യു

1. മൈദ – 200 ഗ്രാം

ഉപ്പ് – ഒരു നുള്ള്

2. തണുത്ത വെണ്ണ (അമുൽ) – 100 ഗ്രാം

3. മുട്ട – ഒന്ന്, അടിച്ചത്

ഫില്ലിങ്ങിന്

4. വെണ്ണ – പാകത്തിന്

5. സവാള അരിഞ്ഞത് – കാല‍്‍ കപ്പ്

പച്ചമുളകു െചറുതായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഇഞ്ചി െചറുതായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

6. കൂൺ െചറുതായി അരിഞ്ഞത് – ഒരു കപ്പ്

7. മൈദ – അര വലിയ സ്പൂൺ

8. പാൽ – അരക്കപ്പ്

9. ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ മൈദ ഉപ്പു ചേർത്തിടഞ്ഞ് ഒരു ബൗളിലാക്കുക.

∙ വെണ്ണ ചെറിയ ചതുരക്കഷണങ്ങളാക്കി മൈദയിൽ‌ ചേർത്തു വിരലുകൾ കൊണ്ടു മെല്ലേ ഞെരടി യോജിപ്പിച്ചു പുട്ടിനെന്ന പോലെ നനയ്ക്കണം.

∙ ഇതിനു നടുവിലേക്കു മുട്ട ഒഴിച്ച ശേഷം മൈദ ചേർത്തു മെല്ലേ കുഴച്ച് ഉരുളയാക്കി, ചപ്പാത്തിക്കോൽ കൊണ്ടു വ ട്ടത്തിൽ കാൽ ഇഞ്ചു കനത്തിൽ പരത്തണം.

∙ ടാർട്ട് കട്ടർ കൊണ്ടു െചറിയ വട്ടങ്ങളായി മുറിച്ചു ടാർട്ട് ട്രേയിൽ വയ്ക്കുക.

∙ ഇത് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 12–15 മിനിറ്റ് ബേക്ക് െചയ്യുക. 

∙ ഇഷ്ടമുള്ള ഫില്ലിങ് (ജാം അല്ലെങ്കിൽ എരിവുള്ളത്) നിറ ച്ചു വിളമ്പാം.

∙ മഷ്റൂം ഫില്ലിങ് ഉണ്ടാക്കാൻ വെണ്ണ ചൂടാക്കി അഞ്ചാമത്തെ േചരുവ വഴറ്റുക.

∙ ഇതിലേക്കു കൂൺ ചേർത്തു വഴറ്റി, വെള്ളം മുഴുവൻ വറ്റുമ്പോൾ മൈദ ചേർത്തിളക്കണം.

∙ ഇതിൽ പാലും േചർത്തിളക്കി കുറുകി വരുമ്പോൾ ഉപ്പും കുരുമുളകുപൊടിയും േചർത്തിളക്കി വാങ്ങുക.

വിഭവങ്ങൾ തയാറാക്കിയത് : കലേഷ് കെ. എസ്., എക്സിക്യൂട്ടീവ് സൂസ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി.