ഇറച്ചി ഉലർത്ത്
1.മട്ടൺ/ബീഫ് – അരക്കിലോ–ഒരുകിലോ
ഉപ്പ് – പാകത്തിന്
തേങ്ങാക്കൊത്ത് – അരക്കപ്പ് (ആവശ്യമെങ്കിൽ)
2.എണ്ണ – രണ്ടു വലിയ സ്പൂൺ
3.മേളം ഇറച്ചി ഉലർത്ത‌് ഇൻസ്‌റ്റന്റ് മസാല – 75 ഗ്രാം
പാകം ചെയ്യുന്ന വിധം
∙മട്ടൺ/ബീഫ് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി ഉപ്പും തേങ്ങാക്കൊത്തും ചേർത്ത് അൽപം വെള്ളമൊഴിച്ചു പ്രഷർ കുക്കറിൽ വേവിക്കണം.
∙പാനിൽ എണ്ണ ചൂടാക്കി മേളം ഇറച്ചി ഉലർത്ത‌് ഇൻസ്‌റ്റന്റ് മസാല ചേർത്തു തീ കുറച്ച് ഒരു മിനിറ്റു വഴറ്റുക.
∙വേവിച്ച ഇറച്ചിയും ചേർത്തു ബ്രൗൺ നിറമാകും വരെ വഴറ്റണം.
മസാലയിൽ ഉപ്പ് ഉള്ളതുകൊണ്ട് ഇറച്ചിയിൽ ചേർക്കുമ്പോൾ അൽപം മാത്രം ചേർക്കുക.
കോഴി പെരളൻ
1.ചിക്കൻ – ഒരു കിലോ
2.മേളം കോഴി പെരളൻ ഇൻസ്‌റ്റന്റ് മസാല – 90 ഗ്രാം
വെള്ളം – അല്‍പം
ഉപ്പ് – പാകത്തിന്
3.എണ്ണ – മൂന്നു വലിയ സ്പൂൺ
തേങ്ങാപ്പാൽ – 100 മില്ലി
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഷണങ്ങളാക്കിയതിൽ രണ്ടാമത്തെ ചേരുവ ചേർത്ത് 15–20 മിനിറ്റു മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ചേർത്തു തീ കുറച്ചു വച്ചു രണ്ടു മിനിറ്റു വഴറ്റണം. ഇതിലേക്കു കാൽ കപ്പ് വെള്ളവും ചേർത്തു ചിക്കൻ വേവിക്കണം.
∙തേങ്ങാപ്പാലു ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക. ചൂടോടെ വിളമ്പാം.
മീൻ മുളകിട്ടത്
1.വെള്ളം – രണ്ടു കപ്പ്
2.മേളം മീൻ മുളകിട്ടത് ഇൻസ്‌റ്റന്റ് മസാല – 60 ഗ്രാം
3.മീൻ – അരക്കിലോ
വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙മൺചട്ടിയിൽ വെള്ളം ചൂടാക്കി മേളം മീൻ മുളകിട്ടത് ഇൻസ്‌റ്റന്റ് മസാല ചേർത്തിളക്കുക.
∙കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങളും ചേർത്തു തീ കുറച്ച് പത്തു മിനിറ്റു വേവിക്കുക. ആവശ്യമെങ്കിൽ കൂടുതൽ ഉപ്പു ചേർക്കാം.
∙വെളിച്ചെണ്ണ ചേർത്തിളക്കി വാങ്ങാം. 30 മിനിറ്റു മൂടി വച്ചതിനു ശേഷം വിളമ്പാം.