Tuesday 21 November 2023 04:18 PM IST

കുട്ടിക്കുറുമ്പുകള്‍ക്കു നൽകാം രുചിയൂറും ചിക്കൻ റാപ്പ്, ഇതാ ഈസി റെസിപ്പി!

Merly M. Eldho

Chief Sub Editor

wrap

ചിക്കൻ റാപ്പ്

1.ചിക്കൻ, എല്ലില്ലാതെ – 300 ഗ്രാം

2.കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറി സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഒറീഗാനൊ – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – ഒരു ചെറിയ സ്പൂൺ

4.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

5.സവാള, നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

6.കാപ്സിക്കം, നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

7.ക്രീം ചീസ് – ഒരു വലിയ സ്പൂൺ

വെള്ളം – ഒരു വലിയ സ്പൂൺ

സോസിന്:

8.മയണീസ് – മൂന്നു വലിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് – രണ്ടു വലിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

വെള്ളം – രണ്ടു വലിയ സ്പൂൺ

9.ചപ്പാത്തി – രണ്ട്

10.ലെറ്റൂസ് – പാകത്തിന്

11.ഫ്രെഞ്ച് ഫ്രൈസ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിക്കുക.

∙രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു ചിക്കൻ കഷണങ്ങളും ചേർത്ത് അര മണിക്കൂർ വയ്ക്കുക.

∙പാൻ ചൂടാക്കി എണ്ണ ഒഴിച്ചു വെളുത്തുള്ളി വഴറ്റുക.

∙സവാള ചേർത്തു രണ്ടു മിനിറ്റു വഴറ്റിയ ശേഷം ചിക്കൻ ചേർത്തു വഴറ്റണം.

∙ചിക്കൻ വെന്തു വരുമ്പോൾ കാപ്സിക്കം ചേർത്തു രണ്ടു മിനിറ്റു വഴറ്റി ഏഴാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.

∙എട്ടാമത്തെ ചേരുവ യോജിപ്പിച്ചു സോസ് തയാറാക്കി വയ്ക്കുക.

∙ചപ്പാത്തിയിൽ സോസ് പുരട്ടി നടുവിലായി തയാറാക്കിയ ചിക്കൻ കൂട്ടു വയ്ക്കുക.

∙മുകളിൽ ലെറ്റൂസും ഫ്രെഞ്ച് ഫ്രൈസും നിരത്തി നാല് അരികും മടക്കി വെണ്ണ പുരട്ടിയ പാനിൽ വച്ചു ഗ്രിൽ ചെയ്തെടുക്കാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes