Wednesday 24 July 2019 03:55 PM IST

ഒരു കോഴി മുഴുവനായി ‌കറി വച്ചാലോ? ഇതാ ഫുൾ ചിക്കൻ കറിയുടെ കിടിലൻ റെസിപ്പി!

Merly M. Eldho

Chief Sub Editor

Full-chicken-curry ഫോട്ടോ : വിഷ്ണു നാരായണൻ

ഒരു കോഴി മുഴുവനായി നിർത്തി പൊരിച്ചത് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ‌ഒരു കോഴിയെ അങ്ങനെത്തന്നെ കറി വച്ചാലോ? ഇതാ ഫുൾ ചിക്കൻ കറിയുടെ കിടിലൻ റെസിപ്പി. നിങ്ങളും വീട്ടിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ... 

ചേരുവകൾ

1. ചിക്കൻ – ഒന്ന്, മുഴുവനോടെ (800 ഗ്രാമിൽ താഴെ)

2. തൈര് – രണ്ടു വലിയ സ്പൂൺ

ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

4. സവാള – മൂന്നു വലുത്, പൊടിയായി അരിഞ്ഞത്

ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – ഓരോ ചെറിയ സ്പൂൺ

5. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര െചറിയ സ്പൂൺ

മല്ലിപ്പൊടി – നാലു വലിയ സ്പൂൺ

6. ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – മൂന്ന്

കറുവാപ്പട്ട – ഒരിഞ്ചു കഷണം

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ്/ബദാം – ആറ്–ഏഴ്

7. തക്കാളി – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

തക്കാളി – ഒന്നിന്റെ പകുതി, അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ മുഴുവനോടെ വൃത്തിയാക്കി, രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.

∙ എണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്തു ബ്രൗൺ നിറത്തിൽ പൊരിച്ചെടുത്തു മാറ്റി വയ്ക്കണം.

∙ അതേ എണ്ണയിൽ നാലാമത്തെ ചേരുവ ചേർ ത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റി വാങ്ങുക. ചൂടാറിയ ശേഷം അരച്ചു വയ്ക്കുക.

∙ ആറാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിച്ചു വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ ചേർ ത്തു വഴറ്റിയ ശേഷം സവാള മിശ്രിതം അരച്ചതും വറുത്തു പൊടിച്ച മസാലയും ചേർത്തു നന്നായി വഴറ്റണം.

∙ ഇതിലേക്കു പൊരിച്ച ചിക്കൻ ചേർത്ത്, അരക്കപ്പ് ചൂടുവെള്ളമൊഴിച്ച്, ചെറുതീയിൽ 15 മിനിറ്റ്, ചാറു കുറുകും വരെ വേവിക്കുക.

∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Pachakam