ADVERTISEMENT

1. ബേബി പൊട്ടേറ്റോ – 250 ഗ്രാം

2. ഉപ്പ് – പാകത്തിന്

ADVERTISEMENT

3. വെള്ളം – പാകത്തിന്

4. വെളുത്തുള്ളി – 12 അല്ലി

ADVERTISEMENT

മല്ലി – ഒരു വലിയ സ്പൂണ്‍

മുളകുപൊടി – ഒരു വലിയ സ്പൂണ്‍

ADVERTISEMENT

കായം – ഒരു നുള്ള്

5. എണ്ണ – പാകത്തിന്

6. സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്

7. മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്         

പാകം ചെയ്യുന്ന വിധം

∙ ബേബി പൊട്ടേറ്റോ ഉപ്പിട്ട വെള്ളത്തില്‍ വേവിച്ചു തൊലി കളഞ്ഞു വയ്ക്കുക.

∙ നാലാമത്തെ ചേരുവ ഉപ്പു ചേര്‍ത്ത് അരച്ചു മാറ്റിവയ്ക്കണം. 

∙ പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം അരപ്പു ചേര്‍ത്തു നന്നായി വഴറ്റുക.

∙ ഇതിലേക്ക് ബേബി പൊട്ടേറ്റോ ചേര്‍ത്തു ചെറുതീയില്‍ വച്ച് നന്നായി ഇളക്കണം.

∙ മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.  

ADVERTISEMENT