ആരോഗ്യമുള്ള മുടിക്കും തിളക്കമാർന്ന ചർമ്മത്തിനും ഇത് ഒരു സ്പൂൺ മതി..കടയിൽ നിന്നും വാങ്ങുന്നവയിൽ മായം ഉണ്ടോ എന്ന് ഇനി ആശങ്ക വേണ്ട, ബയോട്ടിൻ പൗഡർ വീട്ടിൽ തയാറാക്കാം..എന്നും ഒരു ചെറിയ സ്പൂൺ വീതം കഴിച്ചാൽ വ്യത്യാസം ഉറപ്പ്.
ബയോട്ടിൻ പൗഡർ
1.ആമൺ – ഒരു കപ്പ്
വാൾനട്ട് – ഒരു കപ്പ്
കശുവണ്ടിപ്പരിപ്പ് – 15
നിലക്കടല – രണ്ടു വലിയ സ്പൂൺ
പംപ്കിൻ സീഡ്സ് – ഒരു കപ്പ്
മെലൺ സീഡ്സ് – അരക്കപ്പ്
2.ചിയ സീഡ്സ് – രണ്ടു വലിയ സ്പൂൺ
ഫ്ലാക്സ് സീഡ്സ് – രണ്ടു വലിയ സ്പൂൺ
വെളുത്ത എള്ള് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാൻ ചൂടാക്കി ഒന്നാമത്തെ ചേരുവ എണ്ണയില്ലാതെ രണ്ടു മിനിറ്റ് വറുത്തു മാറ്റി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവയും എണ്ണയില്ലാതെ രണ്ടു മിനിറ്റ് വറുക്കണം.
∙ഇതിലേക്ക് വറുത്തു മാറ്റി വച്ച ഒന്നാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് കൂടി വറുത്ത് തണുക്കാൻ വയ്ക്കണം.
∙തണുക്കുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ച് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.