ADVERTISEMENT

ഒരു കപ്പ് കപ്പൂച്ചിനോ കുടിക്കാൻ ഇനി കോഫി ഷോപ്പ് തേടിയിറങ്ങേണ്ട. വീട്ടിലെ കോഫി മഗിൽ തന്നെ ഈസിയായി കപ്പൂച്ചിനോ തറാറാക്കാമെന്ന് പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ. ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാതെ തന്നെ ഒരു നേരത്തെ ആവശ്യത്തിന് ഇൻസ്റ്റന്റായി തയ്യാറാക്കുന്ന കപ്പൂച്ചിനോയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്.

കപ്പൂച്ചിനോ ചേരുവകൾ

ADVERTISEMENT

തിളപ്പിച്ച പാൽത് – 1 കപ്പ്

  • ഇൻസ്റ്റന്റ് കോഫിപൗഡർ – 1 ടേബിൾ സ്പൂൺ 

  • ADVERTISEMENT

    പഞ്ചസാര – 1 ടേബിൾ സ്പൂൺ 

  • തിളപ്പിച്ച വെള്ളം – 1 സ്പൂൺ

    ADVERTISEMENT

    തയാറാക്കുന്ന വിധം

    കോഫി മഗിൽ ഇൻസ്റ്റന്റ് കോഫിപൗഡറും പഞ്ചസാരയും മുക്കാൽ ടേബിൾ സ്പൂൺ ചൂടുവെള്ളവും ചേർത്ത് സ്പൂൺ ഉപയോഗിച്ച് രണ്ടു മൂന്ന് മിനിറ്റ് നന്നായി അടിച്ചെടുക്കുക. പതഞ്ഞ് ലൈറ്റ് കളറായി മാറിക്കഴിഞ്ഞാൽ ഇതിലേക്ക് ചൂടുപാൽ ചേർത്ത് നന്നായി യോജിപ്പിച്ചെടുത്താൽ ടേസ്റ്റി ക്രീമി കപ്പൂച്ചിനോ റെഡി.

    ADVERTISEMENT