Friday 08 September 2023 03:23 PM IST : By ബീന മാത്യു

മധുരപ്രിയര്‍ക്കായി രുചികരമായ ഐസ്ക്രീം ഫ്ളോട്ട്; ടേസ്റ്റി റെസിപ്പി

shaaghhjj ഫോട്ടോ : സരുൺ മാത്യു ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ആൽബിൻ വി. തോമസ്, കിച്ചൺ എക്സിക്യൂട്ടീവ്, ക്രൗൺ പ്ലാസ, കൊച്ചി.

1. വനില ഐസ്ക്രീം – രണ്ടു സ്കൂപ്പ്

2. ലെമൺ ഫ്ളേവറുള്ള എയറേറ്റഡ് ഡ്രിങ്ക് (സെവൻഅപ്പ്/സ്പ്രൈറ്റ് പോലുള്ളത്) – 475 മില്ലി

3. മിനി മാർഷ്മാലോസ് – കുറച്ച്

പാകം െചയ്യുന്ന വിധം

∙ നീളമുള്ള സോഡാഗ്ലാസിൽ ഒരു സ്കൂപ് ഐ സ്ക്രീം ഇടുക. ഇതിലേക്കു ഡ്രിങ്ക് മെല്ലേ ഒഴിക്കണം. ഐസ്ക്രീമുമായി ചേരുമ്പോൾ പതഞ്ഞു പൊങ്ങാൻ ഇടയുണ്ട്.

∙ ഇതിനു മുകളിൽ രണ്ടാമത്തെ സ്കൂപ്പ് ഐസ്ക്രീമും ഇടുക.

∙ മാർഷ്മാലോ കൊണ്ട് അലങ്കരിച്ച്, നീളമുള്ള സ്പൂണോ സ്ട്രോയോ ഇട്ടു വിളമ്പാം.

Tags:
  • Desserts
  • Pachakam