മട്ടർ പനീർ
1.ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
തൈര് – രണ്ടു വലിയ സ്പൂൺ
2.പനീർ കഷണങ്ങളാക്കിയത് – ഒരു കപ്പ്
3.വെണ്ണ – ഒരു വലിയ സ്പൂൺ
4.ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – ഒന്നര ചെറിയ സ്പൂൺ വീതം
5.മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി, കസൂരിമേത്തി – അര ചെറിയ സ്പൂൺ വീതം
6.തക്കാളി അരിഞ്ഞത് – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
7.ഗരംമസാലപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ
8.ഗ്രീൻപീസ് വേവിച്ചു വെള്ളം തുടച്ചു വച്ചത് – രണ്ടു കപ്പ്
9.ഫ്രെഷ് ക്രീം – അരക്കപ്പ്
10.മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙ഇതിലേക്കു പനീർ ചേർത്തു നന്നായി യോജിപ്പിച്ചു പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് വഴറ്റണം.
∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്ത ഒരു മിനിറ്റ് വഴറ്റിയ ശേഷം തക്കാളി അരിഞ്ഞതും ഉപ്പും ചേർത്തു ചെറുതീയിൽ വയ്ക്കണം. എണ്ണ തെളിയും വരെ വഴറ്റുക.
∙പിന്നീട് ഗരംമസാലപ്പൊടിയും, പുരട്ടി വച്ചിരിക്കുന്ന പനീറും വേവിച്ചു വച്ചിരിക്കുന്ന ഗ്രീൻപീസും ചേർത്തു നന്നായി യോജിപ്പിച്ചു ചെറുതീയിൽ ഒരു മിനിറ്റ് വേവിക്കുക.
∙ഇതിലേക്കു ഫ്രെഷ് ക്രീം ചേർത്തിളക്കുക. തിളച്ചു തുടങ്ങുമ്പോൾ നന്നായി ഇളക്കുക.
∙മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം.