Saturday 18 April 2020 11:15 AM IST

റൈസ്, ടീ, ചട്നി മുതൽ സാൻവിച്ച് വരെ; മൈക്രോഗ്രീൻസ് കൊണ്ട് കൊതിയൂറും വിഭവങ്ങൾ!

Tency Jacob

Sub Editor

green65566v

വളർത്തിയെടുത്ത മൈക്രോ ഗ്രീൻസ് കൊണ്ട് തോരനും പരിപ്പുകറിയുമല്ലാതെ എന്ത് ചെയ്യും എന്നാണോ. ഇതാ അഞ്ജലി അംജദിന്റേ നാലു വെറൈറ്റി റെസിപി. മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ടീച്ചറാണ് അഞ്ജലി. ഒപ്പം ഐഇഎൽടിഎസ് ട്രെയിനിങ്ങും ചെയ്യുന്നുണ്ട്.

പ്രധാന പോഷകങ്ങൾ എല്ലാം ഒറ്റയടിക്ക് ലഭ്യമാകുന്ന ഒരു സൂപ്പർ ഫുഡ് ആണ് മൈക്രോ ഗ്രീൻസ്. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഇത് വളർത്തിയെടുക്കുന്നുണ്ട്. ലോക്‌ ഡൗൺ കാലത്ത് മക്കളെ എങ്ങനെ എൻഗേജ്ഡ് ആക്കും എന്നു ചിന്തിച്ചിരുന്നപ്പോഴാണ് മൈക്രോ ഗ്രീൻസ് എന്ന ആശയം മുന്നിൽ വന്നത്. വീട് വൃത്തിയാക്കിയപ്പോൾ കിട്ടിയ പ്ലാസ്റ്റിക് കുപ്പികളും കാനുകളും കണ്ടപ്പോൾ മൈക്രോ ഗ്രീൻസ് വളർത്താൻ വേറൊരു പാത്രം അന്വേഷിക്കേണ്ടി വന്നില്ല. 

greemvnkbjiju

പേപ്പർ കഷണങ്ങളും ടിഷ്യു പേപ്പറുകളും നിറച്ച് അതിൽ മുളപ്പിച്ച വിത്തുകൾ വിതറി. വീടിന് ചുറ്റുമുള്ള മരങ്ങളുടെ കൊമ്പുകളിൽ അവ തൂക്കിയിട്ടു. മക്കളായ ആഷ്‌ലിനും ആംനയുമാണ് നനയ്ക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്തത്. അങ്ങനെ മൈക്രോ ഗ്രീൻസ് പാകമായപ്പോൾ  ഒരു ദിവസം microgreen day ആയി ആഘോഷിക്കാൻ തീരുമാനമെടുത്തു. അന്നത്തെ ദിവസത്തെ ചായ മുതൽ ഡിന്നർ വരെ എല്ലാം മൈക്രോ ഗ്രീൻസ് ഉപയോഗിച്ച് തയ്യാറാക്കിയത്.  അതുകൊണ്ട് തോരനോ സാലഡോ തയാറാക്കുന്നവരായിരിക്കും അധികവും.  

വ്യത്യസ്തമാകണം എന്നുള്ളതുകൊണ്ട് മക്കളും ഞാനും കൂടി റെസിപ്പികൾ ആലോചിച്ചു. അങ്ങനെയുള്ള പരീക്ഷണത്തിലാണ് ഈ റെസിപ്പികൾ കണ്ടുപിടിച്ചത്. കണ്ടാൽ രുചിയൂറുന്നതും കഴിച്ചാൽ പോഷകങ്ങളാൽ സമ്പന്നവും. ഫെയ്‌സ്ബുക്കിൽ ഇട്ടപ്പോൾ എല്ലാവരും പരീക്ഷിച്ച ശേഷം നല്ലത് എന്നു കമന്റ് ചെയ്തപ്പോൾ കൂടുതൽ സന്തോഷം. നിങ്ങളും പരീക്ഷിച്ചു നോക്കൂ....

drsesrd

മൈക്രോ ഗ്രീൻ ടീ

തിളയ്ക്കുന്ന വെള്ളത്തിൽ കുറച്ച് മൈക്രോ ഗ്രീൻ, പഞ്ചസാര, ചെറിയ കഷണം ഇഞ്ചി, സാധാരണ ചായപ്പൊടി അല്ലെങ്കിൽ ഗ്രീൻ ടീ, ഇവ ചേർത്തു നന്നായി തിളപ്പിക്കുക. അതിനു ശേഷം അരിച്ചെടുത്ത്‌,നാരങ്ങാനീര് പിഴിഞ്ഞു ചേർത്ത് കുടിക്കാം.

gtr5dfcybdbv

മൈക്രോ ഗ്രീൻസ് ദോശ ആൻഡ് ഗ്രീൻ ചട്നി

ഇലകൾ ചെറുതായി നുറുക്കി ദോശ മാവിൽ ചേർക്കുക ഒപ്പം തക്കാളിയും സവാളയും പച്ചമുളകും അരിഞ്ഞു ചേർക്കാം.  കനംകുറച്ച് ദോശ ചുട്ടെടുക്കാം. 

ഗ്രീൻ ചട്നി

തേങ്ങ - അരക്കപ്പ്

പച്ചമുളക് - ഒരെണ്ണം

തക്കാളി.- ഒരു ചെറുത്

മൈക്രോ ഗ്രീൻസ് - ഒരുപിടി

ഇഞ്ചി - ഒരു ചെറിയ കഷണം

ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി മിക്സിയിൽ അരച്ചെടുക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിനുശേഷം കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് താളിച്ചെടുക്കാം.

gfyefyrgugherh

ഗ്രീൻ റൈസ്

കൈമ അരി വേവിച്ചത് - 2 കപ്പ്

ബീൻസ് അരിഞ്ഞത് - അര കപ്പ്

കോളിഫ്ലവർ അരിഞ്ഞത് - അരക്കപ്പ് 

 മൈക്രോ ഗ്രീൻസ് അരിഞ്ഞത് - ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

ബീൻസും കോളിഫ്ലവറും വേവിച്ചെടുക്കുക. മൈക്രോ ഗ്രീൻസ് ഒന്നു ആവി കയറ്റി എടുക്കുക. ഇവയെല്ലാം റൈസിൽ ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും വിതറി നന്നായി ഇളക്കി ഉപയോഗിക്കാം.

ഗ്രീൻ ഡ്രിങ്ക്

മൈക്രോ ബീൻസ് - ഒരു പിടി  ഇഞ്ചി - ഒരു ചെറിയ കഷണം  ചെറുനാരങ്ങ - പകുതി, നാലായി മുറിച്ചത്

തേങ്ങ വെള്ളം - ആവശ്യത്തിന്

പഞ്ചസാര - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയിൽ എല്ലാ ചേരുവകളും ഒരുമിച്ചാക്കുക. നന്നായി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് അരിച്ചെടുത്തതിനു ശേഷം കുക്കുമ്പർ ചെറിയ കഷണങ്ങളായി അരിഞ്ഞിടുക.ഐസ് ചേർക്കാതെ തന്നെ പാനീയം നന്നായി തണുക്കാൻ ഉള്ള പ്രകൃതിദത്തമായ മാർഗമാണ് കുക്കുംബർ അരിഞ്ഞിടുന്നത്.

grergvhebvfug

മൈക്രോ ഗ്രീൻ സാൻവിച്ച്

മുട്ട -ഒന്ന് 

ചീസ് - ഒരു സ്ലൈസ്

മൈക്രോ ഗ്രീൻ ലീവ്‌സ് - അരക്കപ്പ് 

ഉപ്പ്‌, കുരുമുളക് - ആവശ്യത്തിന്

ബ്രഡ് സ്ലൈസ്‌ - രണ്ട് കഷണം

ബട്ടർ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചീസ്,മുട്ട, മൈക്രോ ഗ്രീൻസ് നുറുക്കിയത്, ഉപ്പ് , കുരുമുളക് എന്നിവ ഒരുമിച്ചാക്കി നന്നായി അടിച്ച്‌ ഓംലെറ്റ് ഉണ്ടാക്കുക.

ബ്രെഡ് ബട്ടർ തേച്ച് ടോസ്റ്റ് ചെയ്തെടുക്കുക. ബ്രെഡിൽ ഇഷ്ടമുള്ള ടൊമാറ്റോ കെച്ചപ്പോ, വൈറ്റ് സോസോ, മയോണൈസോ പുരട്ടിയതിനുശേഷം ഓംലെറ്റ് വെച്ച് സാൻവിച്ച് ആക്കി എടുക്കാം.

gtr4rcfybh
Tags:
  • Easy Recipes
  • Breakfast Recipes
  • Pachakam