1. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
2. ഉലുവ – ഒരു ചെറിയ സ്പൂണ്‍
പെരുംജീരകം – ഒരു ചെറിയ സ്പൂണ്‍
3. വെളുത്തുള്ളി ചതച്ചത് – രണ്ടു ചെറിയ സ്പൂണ്‍
ഇഞ്ചി ചതച്ചത് – ഒരു ചെറിയ സ്പൂണ്‍
4. ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
സവാള – രണ്ട്, അരിഞ്ഞത്
പച്ചമുളക് – രണ്ട്, പിളര്‍ന്നത്
കറിവേപ്പില – പാകത്തിന്
5. മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂണ്‍
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
6. തക്കാളി – ഒന്ന്, അരിഞ്ഞത്
കുടംപുളി – രണ്ടു ചെറിയ ചുള
7. ഉപ്പ് – പാകത്തിന്
8. തേങ്ങാപ്പാല്‍ – അരക്കപ്പ്
9. നെയ്മീന്‍ – നാല് ഇടത്തരം കഷണം
10. മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
നാരങ്ങാനീര് – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഉലുവയും പെരുംജീരകവും പൊട്ടിക്കണം.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.
∙ ഇളംഗോള്‍ഡന്‍ നിറമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കണം.
∙ പച്ചമണം മാറുമ്പോള്‍ തക്കാളിയും കുടംപുളിയും ചേര്‍ക്കുക. ഉപ്പു പാകത്തിനാക്കി 15 മിനിറ്റ് വേവിക്കണം.
∙ ഇതിലേക്കു തേങ്ങാപ്പാല്‍ ചേര്‍ത്തു കുറുകും വരെ വേവിക്കുക.
∙ മീന്‍ പത്താമത്തെ ചേരുവ പുരട്ടി വറുത്തു വയ്ക്കുക.
∙ ഒരു തവയില്‍ വറുത്ത മീന്‍ തയാറാക്കിയ മസാല ചേര്‍ത്ത് അഞ്ചു മിനിറ്റ് ചൂടാക്കുക. ചൂടോടെ വിളമ്പാം.
തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നിസ്, വാഴക്കാല, കൊച്ചി