Wednesday 10 August 2022 04:01 PM IST : By അമ്മു മാത്യു

ടേസ്റ്റിയും കൂടുതല്‍ ഹെല്‍ത്തിയും; സ്വാദിഷ്ടമായ ചീര- മുട്ടത്തോരൻ

_DSC2819 ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍ ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: സൈജു തോമസ്, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ

1. ജീരകം – ഒരു നുള്ള്

വെളുത്തുള്ളി – രണ്ട് അല്ലി

ചുവന്നുള്ളി – ഒന്ന്

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

2. തേങ്ങ ചുരണ്ടിയത്‌ – അരക്കപ്പ്

3. ചുവന്ന ചീര അരിഞ്ഞത് – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

പച്ചമുളക് – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്

4. കോഴിമുട്ട – ഒന്ന്

5. എണ്ണ - രണ്ടു വലിയ സ്പൂൺ

6. കടുക് – അര ചെറിയ സ്പൂൺ

അരി – രണ്ടു ചെറിയ സ്പൂൺ

7. ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – ഒന്ന്, രണ്ടാക്കിയത്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അരച്ചതിലേക്കു തേങ്ങ ചേർത്തു ചതച്ച് അരപ്പു തയാറാക്കുക.

∙ ചീരയിൽ ഉപ്പും പച്ചമുളകും ചേർത്തിളക്കി അൽപം വെള്ളം തളിച്ചു പാത്രം അടച്ചു വച്ചു വേവിക്കുക.

∙ ആവി വരുമ്പോള്‍ നടുവിൽ ഒരു കുഴിയുണ്ടാക്കി, അതിൽ അരപ്പിട്ടു ചീര കൊണ്ടു മൂടി തട്ടിപ്പൊത്തി വയ്ക്കണം. ആവി വരും വരെ വേവിക്കാം.

∙ മുട്ട അടിച്ചത് ഇതിലേക്ക് ഒഴിച്ചു ചിക്കിപ്പൊരിച്ചു തോർത്തിയെടുക്കണം.

∙ എണ്ണ ചൂടാക്കി കടുകും അരിയും വറുത്ത്, ഏഴാമത്തെ ചേരുവയും ചേർത്തിളക്കി കറിയിൽ ചേർക്കാം. 

Tags:
  • Pachakam