തക്കാളി പച്ചടി
1.തക്കാളി – രണ്ട്
2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
3.ജീരകം – ഒരു ചെറി സ്പൂൺ
4.വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
5.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
6.വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ, കുതിർത്തത്
ഉപ്പ് – പാകത്തിന്
7.നെയ്യ് – ഒരു വലിയ സ്പൂൺ
8.കടുക് – അര ചെറിയ സ്പൂൺ
ഉഴുന്നു പരിപ്പ് – അര ചെറിയ സ്പൂൺ
കായംപൊടി – ഒരു നുള്ള്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙തക്കാളി കഴുകി അൽപം വലിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക.
∙നാലാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
∙മഞ്ഞൾപ്പൊടി ചേർത്തു വഴറ്റി ആറാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങുക.
∙തണുക്കുമ്പോൾ മിക്സിയിൽ അരച്ചു മാറ്റി വയ്ക്കുക.
∙പാനിൽ നെയ്യ് ചൂടാക്കി എട്ടാമത്തെ ചേരുവ താളിച്ചു വിളമ്പാം.