ഫെറ്റാ ചീസും തക്കാളിയും ചേര്‍ത്ത സ്ക്രാമ്പിള്‍ഡ് എഗ്ഗ് വിത് ടുമാറ്റോ & ഫെറ്റാ ചീസ് എന്ന വിഭവവും സ്വാദേറും മുട്ട സൂപ്പും പരീക്ഷിച്ചു നോക്കിയാലോ? പോഷകസമൃദ്ധമായ മുട്ട കൊണ്ടുള്ള രണ്ടു രസികന്‍ വിഭവങ്ങള്‍, റെസിപ്പി ഇതാ..
സ്ക്രാമ്പിള്‍ഡ് എഗ്ഗ് വിത് ടുമാറ്റോ & ഫെറ്റാ ചീസ്
1. തക്കാളി – അരക്കിലോ
2. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
3. മുട്ട – നാല്
4. ഫെറ്റാ ചീസ് – 200 ഗ്രാം
മുളകുപൊടി – അര ചെറിയ സ്പൂണ്‍/പാകത്തിന്
5. ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ തക്കാളി തിളച്ചവെള്ളത്തിലിട്ട ശേഷം തണുത്ത വെള്ളത്തില്‍ ഇട്ടെടുത്തു തൊലി കളഞ്ഞു വയ്ക്കുക. ഉള്ളിൽ നിന്ന് അരി കോരിയെടുത്തു മാറ്റുക. തക്കാളി പൊടിയായി അരിഞ്ഞു വയ്ക്കണം.
∙ പാനില്‍ എണ്ണ ചൂടാക്കി തക്കാളി ചേര്‍ത്തു വെള്ളം വറ്റുന്നതു വരെ വഴറ്റണം.
∙ മുട്ട നന്നായി അടിച്ച ശേഷം ഫെറ്റാ ചീസും മുളകുപൊടിയും ചേര്‍ക്കുക. പാകത്തിനുപ്പും കുരുമുളകുപൊടിയും ചേര്‍ത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
∙ തക്കാളി ഇരിക്കുന്ന പാന്‍ ചെറുതീയിലാക്കി, അതിലേക്കു മുട്ട മിശ്രിതം ഒഴിച്ച് ചെറുതീയില്‍ വയ്ക്കുക.
∙ മുട്ട നന്നായി ചിക്കിപ്പൊരിച്ചു മൃദുവായ പരുവത്തിൽ വാങ്ങി വിളമ്പാം.

മുട്ട സൂപ്പ്
1. ചിക്കന്‍ എല്ലോടു കൂടി – 250 ഗ്രാം
പച്ചമുളക് – മൂന്ന്, പിളര്‍ന്നത്
വെള്ളം – മൂന്നു കപ്പ്
ഉപ്പ് – പാകത്തിന്
2 മുട്ട – മൂന്ന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
3. കോണ്‍ഫ്ളോര്‍ – രണ്ടു ചെറിയ സ്പൂണ്‍
വെള്ളം – രണ്ടു വലിയ സ്പൂണ്‍
4. സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ പ്രഷര്‍ കുക്കറില്‍ ഒന്നാമത്തെ ചേരുവ വേവിക്കുക.
∙ സൂപ്പ് അരിച്ചെടുത്ത്, എല്ലു നീക്കം ചെയ്ത ശേഷം മാംസം മാത്രം പിച്ചിക്കീറി വയ്ക്കണം.
∙ സൂപ്പ് ഒരു പാത്രത്തിലാക്കി തിളപ്പിക്കണം. തിളച്ചു വരുമ്പോൾ കോണ്‍ഫ്ളോര്‍ വെളള്ളത്തില്‍ കലക്കിയതു ചേര്‍ത്തിളക്കി തിളപ്പിക്കണം.
∙ മുട്ട കുരുമുളകുപൊടിയും ഉപ്പും ചേർത്തു ഫോര്‍ക്ക് കൊണ്ടു നന്നായി അടിച്ച ശേഷം നൂലു പോലെ സൂപ്പിലേക്ക് ഒഴിക്കുക. ഇതു തവി കൊണ്ട് ഇളക്കി കൊടുക്കണം.മെല്ലേ കുറുകി വരുമ്പോള്‍ വാങ്ങുക.
∙ ചിക്കനും സെലറിയും ചേര്‍ത്തു വിളമ്പാം.

ഫോട്ടോ : വിഷ്ണു നാരായണന്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ