Friday 23 June 2023 04:37 PM IST : By സ്വന്തം ലേഖകൻ

ബാച്ചിലേഴ്സിനും തുടക്കക്കാർക്കും പരീക്ഷിക്കാനൊരു മാജിക് കൂട്ട്, ഈസി റെസിപ്പി!

upma

ഉപ്പുമാവിന് മയവും രുചിയും നൽകുന്ന മാജിക് രുചിക്കൂട്ട് തേടുകയാണോ? ഇതാ ഇവിടെയുണ്ട്, ബാച്ചിലേഴ്സിനും പാചകം ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്കും പരീക്ഷിക്കാനൊരു മാജിക് കൂട്ട്.

ചേരുവകൾ

1.റിഫൈൻഡ് ഒായിൽ – അരകപ്പ്

2.കടുക് – ഒരു ചെറിയ സ്പൂൺ

3.ഉഴുന്നുപരിപ്പ് – രണ്ടു ചെറിയ സ്പൂൺ

4.കശുവണ്ടിപ്പരിപ്പ് നാലായി മുറിച്ചത് – രണ്ടു വലിയ സ്പൂൺ

5.സവാള കൊത്തിയരിഞ്ഞത് – ഒരു കപ്പ്.

6.ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ.

പച്ചമുളകു വട്ടത്തിൽ അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ.

7.കറിവേപ്പില – പാകത്തിന്

8.റവ – രണ്ടു കപ്പ് വടിച്ച്

9.തിളച്ചവെള്ളം – ആറു കപ്പ്

ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒന്നര വലിയ സ്പൂൺ.

10.മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി. കടുകിട്ടു പൊട്ടിയാലുടൻ ഉഴുന്നുപരിപ്പിട്ടു മൂപ്പിക്കുക.

∙ ഇതിൽ കശുവണ്ടിപ്പരിപ്പു ചേർത്തു നിറം മാറിത്തുടങ്ങുമ്പോൾ സവാള ചേർത്തു വഴറ്റുക.

∙ വാടിത്തുടങ്ങുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം കറിവേപ്പിലയും ചേർത്തിളക്കുക.

∙ വഴന്നു പാകമാകുമ്പോൾ റവ ചേർത്തു വറക്കുക.

∙ റവ ഇളംചുവപ്പു നിറമാകുമ്പോൾ ഉപ്പു തേർത്തു തിളപ്പിച്ച വെള്ളം ചേർത്തു തിളപ്പിച്ചു കുറുകിയ പാകമാകുമ്പോൾ തീ നന്നായി കുറച്ചു വയ്ക്കുക.

∙ കൂട്ട് അയഞ്ഞ പാകത്തിൽ കുറുകുമ്പോൾ മല്ലിയില ചേർത്തു വാങ്ങുക. അൽപനേരം കഴിയുമ്പോൾ പുഡിങ് പോലെ ഒറ്റക്കട്ടയായി മയത്തിൽ ഉറച്ചിരിക്കും. പുഡിങ് വിളമ്പുന്നതു പോലെ ഒരോ വശത്തു നിന്നും കുറേശ്ശ അടർത്തിയെടുത്തു വിളമ്പാം.