1. ചെമ്മീൻ/മീൻ – ഒരു കിലോ
2. കടലപ്പരിപ്പ് – 120 ഗ്രാം
വറ്റൽമുളക് – 50 ഗ്രാം
3. കറിവേപ്പില – 200 ഗ്രാം
4. കായംപൊടി – 10 ഗ്രാം
മഞ്ഞൾപ്പൊടി – 10 ഗ്രാം
പഞ്ചസാര – 10 ഗ്രാം
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ചെമ്മീൻ/മീൻ വൃത്തിയാക്കി വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ ഗോൾഡൻബ്രൗൺ നിറത്തിൽ വറുക്കുക.
∙ ഇതിൽ കറിവേപ്പില ചേർത്തു കരിയാതെ ന ന്നായി ഇളക്കിയ ശേഷം നാലാമത്തെ ചേ രുവ ചേർത്തു ചെമ്മീൻ/മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
∙ ഇടത്തരം ചൂടിൽ ഗ്രിൽ ചെയ്യുക.
റെസിപ്പി- Meera Mammen, Chennai