ADVERTISEMENT

1.    എണ്ണ – മൂന്നു         വലിയ സ്പൂൺ

2.    ജീരകം – അര ചെറിയ സ്പൂൺ

ADVERTISEMENT

3.    സവാള – ഒരു ഇടത്തരം,         പൊടിയായി അരിഞ്ഞത്

    വെളുത്തുള്ളി – നാല് അല്ലി,        പൊടിയായി അരിഞ്ഞത്

ADVERTISEMENT

    പച്ചമുളക്  – രണ്ട്, അറ്റം പിളർന്നത്

4.    മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ

ADVERTISEMENT

    മുളകുപൊടി         – മുക്കാൽ ചെറിയ സ്പൂൺ

    ജീരകംപൊടി        – അര ചെറിയ സ്പൂൺ

    കുരുമുളകുപൊടി         – അര ചെറിയ സ്പൂൺ

    ഉപ്പ് – പാകത്തിന്

5.    തക്കാളി ചെറുത് – 200 ഗ്രാം,        പൊടിയായി അരിഞ്ഞത്

6.    വെളുത്ത ദശയുള്ള മീൻ        – അരക്കിലോ

7.    മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙    പാനിൽ എണ്ണ ചൂടാക്കി  ജീരകം ചേർത്തു  പൊട്ടുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്ത് ഇളം ബ്രൗൺ നിറമാകും വരെ വഴറ്റുക.

∙    ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙    എണ്ണ തെളിയുമ്പോൾ തക്കാളി ചേർത്തു വഴറ്റിയ ശേഷം അരക്കപ്പു വെള്ളം ചേർത്തു തിള പ്പിക്കുക. ഇടത്തരം തീയിലാക്കി വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. നന്നായി കുറുകി വരുന്നതാണു പാകം.

∙    ഇതിലേക്കു വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർത്തു തിളച്ച ശേഷം ചെറുതീയിലാക്കി 10 മിനിറ്റ് വേവിക്കുക.

∙    കറി നന്നായി ഇളക്കി സ്പൂൺ കൊണ്ടു മീൻ കഷണങ്ങൾ ഉടച്ചെടുത്തു കീമ പരുവത്തിലാക്കി ഇടത്തരം തീയിൽ വച്ചു വെള്ളം വറ്റിച്ചെടുക്കുക.

∙    മല്ലിയില കൊണ്ടലങ്കരിച്ചു ചോറിനോ ചപ്പാത്തിക്കോ ഒപ്പം വിളമ്പാം.

റെസിപ്പി - Sally Thomas, Pottenkulam

ADVERTISEMENT