1. ചെറിയ ചെമ്മീന്‍ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കിയത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
2. ചേന ചെറിയ ചതുരക്കഷണങ്ങളാക്കിയത് – രണ്ടു കപ്പ്
3. വെളിച്ചെണ്ണ/എണ്ണ – രണ്ടു വലിയ സ്പൂണ്‍
4. ചുവന്നുള്ളി ചതച്ചത് – കാല്‍ കപ്പ്
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
5. വറ്റല്‍മുളകു ചതച്ചത് – രണ്ടു വലിയ സ്പൂണ്‍
പാകം െചയ്യുന്ന വിധം
∙ വൃത്തിയാക്കിയ ചെമ്മീന്‍ ഉപ്പും വെള്ളവും ചേര്‍ത്തു വേവിച്ചു വറ്റിച്ചു വയ്ക്കുക. ചേന പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു വേവിച്ചൂറ്റി വയ്ക്കുക.
∙ പരന്ന പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.
∙ ഇതിലേക്കു വറ്റല്‍മുളകു ചതച്ചതും ചേര്‍ത്തു വഴറ്റിയ ശേഷം ചേനയും ചെമ്മീനും ചേര്‍ത്തു നന്നായി ഉലര്‍ത്തിയെടുക്കാം.
ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ഷിഹാബ് കരീം, എക്സിക്യൂട്ടീവ് ഷെഫ്, റാഡിസൺ ബ്ലൂ, കൊച്ചി