ADVERTISEMENT

മട്ടണ്‍ ബിരിയാണി  

1. എണ്ണ – നാലു വലിയ സ്പൂണ്‍ 

ADVERTISEMENT

2. ഗ്രാമ്പൂ – നാല്

കറുവാപ്പട്ട – രണ്ട്–മൂന്നിഞ്ചു കഷണം

ADVERTISEMENT

തക്കോലം – ഒന്ന്

ബേ ലീഫ് – രണ്ട്

ADVERTISEMENT

3. സവാള – അഞ്ച്, അരിഞ്ഞത്

പച്ചമുളക് – എട്ട്, പിളര്‍ന്നത്

4. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – മൂന്നു വലിയ സ്പൂണ്‍

5. മട്ടണ്‍ – ഒരു കിലോ, കഷണങ്ങളാക്കിയത്

6. മുളകുപൊടി– അര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍

7. തക്കാളി – രണ്ട്, സ്ലൈസ് ചെയ്തത്

8. തൈര് – അരക്കപ്പ്

നാരങ്ങാനീര് – ഒരു നാരങ്ങയുടടേത്

9. മല്ലിയില – 50 ഗ്രാം, പൊടിയായി അരിഞ്ഞത്

പുതിനയില – 25 ഗ്രാം, പൊടിയായി അരിഞ്ഞത്

10. ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

11. ഉരുളക്കിഴങ്ങ് – മൂന്ന്, കഷണങ്ങളാക്കിയത്

12. കൈമ അരി – മൂന്നു കപ്പ്

13. നെയ്യ് – രണ്ടു ചെറിയ സ്പൂണ്‍ 

14. നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍

വെള്ളം – നാലരക്കപ്പ് 

15. സവാള – രണ്ട്, വറുത്തത്

കശുവണ്ടിപ്പരിപ്പ് വറുത്തത്

– രണ്ടു വലിയ സ്പൂണ്‍ 

ഉണക്കമുന്തിരി വറുത്തത് – രണ്ടു വലിയ സ്പൂണ്‍ 

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ 

16. കുങ്കുമപ്പൂവ് – ഒരു നുള്ള്, രണ്ടു വലിയ സ്പൂണ്‍ ചൂടുപാലില്‍ കുതിര്‍ത്തത്   

പാകം ചെയ്യുന്ന വിധം

∙ പാനില്‍ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവയുടെ പകുതിയും സവാളയും പച്ചമുളകും വഴറ്റുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകണം.

∙ ഇതിലേക്ക് ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു നന്നായി വഴറ്റണം.

∙ ഇതിലേക്കു മട്ടണ്‍ കഷണങ്ങള്‍ ചേര്‍ത്തു വഴറ്റിയ ശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്തു നന്നായി ഇളക്കുക.

∙ തക്കാളി ചേര്‍ത്തു വേവിച്ച ശേഷം തൈരും നാരങ്ങാനീരും ചേര്‍ത്തിളക്കണം. ഇതില്‍ മല്ലിയിലയും പുതിനയിലയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ ഇത് പ്രഷര്‍ കുക്കറിലാക്കി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കണം. പ്രഷര്‍ പോയ ശേഷം കുക്കര്‍ തുറന്ന് ഉരുളക്കിഴങ്ങു ചേര്‍ത്ത് ഏഴ്–എട്ടു മിനിറ്റ് വേവിക്കുക.

∙ ഈ സമയം അരി കഴുകി ഊറ്റി വയ്ക്കുക.

∙ ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ബാക്കി മസാല ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കണം. ഇതിലേക്ക് അരി ചേര്‍ത്ത് മൂന്ന്–നാലു മിനിറ്റ് ഇടത്തരം തീയില്‍ ഇളക്കിയ ശേഷം വെള്ളവും ഉപ്പും നാരങ്ങാനീരും ചേര്‍ക്കുക.

∙ തിളച്ചു തുടങ്ങുമ്പോള്‍ തീ കുറച്ചു വച്ച് അരി വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

∙ ഒരു ബിരിയാണി പോട്ടില്‍ മസാല നിരത്തി മുകളില്‍ അരി നിരത്തണം. ഇതിനു മുകളില്‍ 15ാമത്തെ ചേരുവ ചേര്‍ത്ത ശേഷം മുകളില്‍ കുങ്കുമപ്പൂവ് കലക്കിയതും ഒഴിച്ച് പാത്രം മുറുകെ അടയ്ക്കണം.

∙ നല്ല തീയില്‍ അഞ്ചു മിനിറ്റ് വച്ച ശേഷം ചെറിയ തീയില്‍ ഏഴ്–എട്ടു മിനിറ്റ് വയ്ക്കുക.

∙ റൈത്തയ്ക്കൊപ്പം വിളമ്പാം.         

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ഹരികൃഷ്ണന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമയ്യ സുഹൈബ്, ഗോര്‍മെ ഡിലൈറ്റ്സ് ബൈ സുമയ്യ, കലൂര്‍, കൊച്ചി  

Authentic Kerala Mutton Biryani Recipe:

Mutton Biryani is a delicious and flavorful dish perfect for special occasions. This recipe provides a simple and easy way to prepare authentic Kerala-style Mutton Biryani at home.

ADVERTISEMENT