Tuesday 26 November 2024 02:36 PM IST

സ്പെഷൽ മസാലക്കൂട്ടിൽ ഒരു ആവോലി ഫ്രൈ, ഇനി മീൻ വാങ്ങുമ്പോൾ ഇങ്ങനെ തയാറാക്കി നോക്കൂ!

Liz Emmanuel

Sub Editor

avoli fryyy

സ്പെഷൽ ആവോലി ഫ്രൈ

1.ആവോലി – ഒന്ന്

2.വറ്റൽമുളക് – നാല്

വെളുത്തുള്ളി – പത്ത് അല്ലി

ജീരകം – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

കുരുമുളക് – ഒരു ചെറിയ സ്പൂൺ

വാളൻപുളി പിഴിഞ്ഞത് – ഒരു വലിയ സ്പൂൺ

3.ഉപ്പ് – പാകത്തിന്

കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

4.എണ്ണ – മൂന്നു വലിയ സ്പൂൺ

5.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ആവോലി കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.

∙മിക്സിയുടെ ജാറിൽ രണ്ടാമത്തെ ചേരുവ നന്നായി അരയ്ക്കണം.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില വിതറി പുരട്ടി വച്ചിരിക്കുന്ന മീൻ ചേർത്തു വറുത്തു കോരി ചൂടോടെ വിളമ്പാം.