കോഴി പാലു പിഴിഞ്ഞത്
1.ചിക്കൻ – ഒരു കിലോ
2.വെളിച്ചെണ്ണ – പാകത്തിന്
3.സവാള – നാലു വലുത്, പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത് – അഞ്ചു വലിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – അഞ്ചു വലിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – നാലു വലിയ സ്പൂൺ
4.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5.തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്ത രണ്ടാം പാൽ – രണ്ടു കപ്പ്
6.തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്ത ഒന്നാം പാൽ – മുക്കാൽ കപ്പ്
7.വെളിച്ചെണ്ണ – പാകത്തിന്
8.കടുക് – ഒരു ചെറിയ സ്പൂൺ
9.ചുവന്നുള്ളി അരിഞ്ഞത് – 75 ഗ്രാം
കറിവേപ്പില – രണ്ടു തണ്ട്
10വിനാഗിരി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙കോഴി ഇടത്തരം കഷണങ്ങളാക്കുക.
∙പാനിൽ എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ വഴറ്റി ബ്രൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കുക.
∙മസാലയുടെ പച്ചമണം മാറുമ്പോൾ തേങ്ങയുടെ രണ്ടാംപാൽ ചേർത്തിളക്കുക.
∙ഇതിൽ കോഴിക്കഷണങ്ങള്‍ ചേർത്തിളക്കി വേവിക്കുക.
∙വെന്തശേഷം ഒന്നാം പാൽ ചേർത്തിളക്കി ഉടൻ തന്നെ വാങ്ങുക.
∙വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്തു മൂപ്പിക്കുക.
∙ഏറ്റവും മുകളിൽ വിനാഗിരി ഒഴിച്ചിളക്കി വിളമ്പാം.