Monday 19 July 2021 11:52 AM IST

കലക്കൻ രുചിയിലൊരു ചിക്കൻ മോമോസ്, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

momo

ചിക്കൻ മോമോസ്

1.മൈദ – 500 ഗ്രാം

എണ്ണ – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2.ചിക്കൻ വേവിച്ചു മിൻസ് ചെയ്തത് – 250 ഗ്രാം

3.എണ്ണ – ഒരു ചെറിയ സ്പൂൺ

4. പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

സവാള – രണ്ട്,പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത് 

കാബേജ് – കാൽ കപ്പ്, പൊടിയായി അരിഞ്ഞത്

കാരറ്റ് – കാൽ കപ്പ്, പൊടിയായി അരിഞ്ഞത്

4. സോയാസോസ് – ഒരു ചെറിയ സ്പൂൺ

5. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മൈദ, എണ്ണ, ഉപ്പ് എന്നിവ ഒരു ബൗളിലാക്കി പാകത്തിനു വെള്ളം ചേർത്തു നന്നായി കുഴച്ചു കൊഴുക്കട്ടയ്ക്കെന്ന പോലെ മയമുള്ള മാവു തയാറാക്കുക.

∙എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം. ഇതിൽ ചിക്കനും സോയാസോസും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.

∙മാവ് ചെറിയ ഉരുളകളക്കി, ഓരോ ഉരുളയും വട്ടത്തിൽ പരത്തുക. ഇതു കൈവെള്ളയിൽ വച്ചശേഷം നടുവിൽ ഓരോ ചെറിയ സ്പൂൺ ഫില്ലിങ് വച്ച്, മറ്റേ വശത്തേക്കു ചേർത്ത് ചന്ദ്രക്കല ആകൃതിയിലാക്കി അറ്റം ഒട്ടിക്കുക.

∙അപ്പച്ചെമ്പിന്റെ തട്ടിൽ നിരത്തി, 20 മിനിറ്റ് ആവിയിൽ വേവിക്കുക. ടുമാറ്റോ–ഗാർലിക് സോസിനൊപ്പം വിളമ്പാം.